Wednesday, November 21st, 2018

പഴയങ്ങാടിയെ ഞെട്ടിച്ച ജ്വല്ലറി കവര്‍ച്ച; രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

എന്നാല്‍ കസ്റ്റഡിയിലുള്ളവര്‍ ഇതേവരെ കുറ്റം സമ്മതിക്കുകയോ തൊണ്ടിമുതല്‍ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പോലീസിന് ലഭിക്കുകയോ ചെയ്തിട്ടില്ല.

Published On:Jun 22, 2018 | 12:33 pm

പഴയങ്ങാടി: പട്ടാപ്പകല്‍ പഴയങ്ങാടി ടൗണിലെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ നിന്നും 3.7 കിലോ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവരെ അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച്ച ഉച്ചയോടെയാണ് ഇവരെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലെ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഇവരെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചത്. മാട്ടൂല്‍ സ്വദേശിക്ക് പഴയങ്ങാടിയില്‍ നിന്നും പോയ ഒരു ഫോണ്‍ വിളിയാണ് ഇതില്‍ നിര്‍ണ്ണായകമായത്. മോഷ്ടാക്കളെ നേരില്‍ കണ്ട ഗുഡ്‌സ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖാചിത്രവും അന്വേഷണത്തിന് ഏറെ സഹായകമായി.
എന്നാല്‍ കസ്റ്റഡിയിലുള്ളവര്‍ ഇതേവരെ കുറ്റം സമ്മതിക്കുകയോ തൊണ്ടിമുതല്‍ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പോലീസിന് ലഭിക്കുകയോ ചെയ്തിട്ടില്ല. നിരവധി സാഹചര്യതെളിവുകള്‍ കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഈ തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നതെന്നും പോലീസ് പറഞ്ഞു. ഇതുവരെയായി അന്വേഷണ സംഘം ഇരുപതിലേറെ പേരെ ചോദ്യം ചെയ്തു. പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും അന്വേക്ഷണസംഘം രണ്ട് ദിവസം മാറിമാറി ചോദ്യം ചെയ്തതില്‍ നിന്നാണ് കവര്‍ച്ചക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലേക്ക് എത്തിയത്.
കവര്‍ച്ചാ സംഘത്തിലെ രണ്ട് പേര്‍ കറുത്ത സ്‌കൂട്ടറില്‍ മോഷണമുതലുമായി പോകുന്ന ദൃശ്യം പുറത്ത് വിട്ടതിന് പിന്നാലെ കവര്‍ച്ചക്കാര്‍ പഴയങ്ങാടിയില്‍ എത്തിയ ദൃശ്യവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദ്യശ്യങ്ങളില്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി നിരവധി വസ്ത്രങ്ങള്‍ ധരിച്ച് നല്ല തടി തോന്നിക്കുന്ന രീതിയിലുള്ള ശരീരപ്രകൃതിയോടെയാണ് ഇവര്‍ എത്തിയത്. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണിത്. ഇതിലൂടെ അതിസമര്‍ത്ഥമായാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് വ്യക്തമാണ്. മൂന്നംഗസംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും ഇതിലൊരാള്‍ പെരുന്നാളിന് ശേഷം സ്വര്‍ണ്ണാഭരണങ്ങളുമായി ബംഗലൂരുവിലേക്ക് കടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് പഴയങ്ങാടിയിലെ അല്‍ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.
എസ് പിയുടെ ക്രൈം സ്‌ക്വാഡ്, ഡി വൈ എസ് പി കെ വി വേണുഗോപാല്‍, പഴയങ്ങാടി എസ് ഐ ബിനുമോഹന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

 

LIVE NEWS - ONLINE

 • 1
  1 hour ago

  സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

 • 2
  4 hours ago

  അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

 • 3
  5 hours ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 4
  6 hours ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 5
  6 hours ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 6
  6 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 7
  6 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 8
  7 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 9
  8 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം