Friday, September 21st, 2018

ആത്മഹത്യകളുടെ സ്വന്തം നാട്

  ദൈവത്തിന്റെ നാടെന്ന് പുകള്‍പെറ്റ കേരളം ആത്മഹത്യകളുടെ സ്വന്തംനാടായി മാറുന്നു. ഒറ്റ തിരിഞ്ഞുള്ള ആത്മഹത്യയും കൂട്ട ആത്മഹത്യയും കേരളത്തില്‍ പെരുകിവരികയാണ്. കഴിഞ്ഞവര്‍ഷം പന്ത്രണ്ട് കൂട്ട ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് കാണാനാവുന്നത്. ആത്മഹത്യയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. പുരുഷ ആത്മഹത്യക്കു സാമൂഹ്യസാമ്പത്തിക കാരണമാണ് കൂടുതലെങ്കില്‍ വൈകാരികവും വ്യക്തിപരവുമായ കാരണങ്ങളാണ് സ്ത്രീകളുടെ ആത്മഹത്യ്ക്കു പിന്നില്‍. കൂട്ട ആത്മഹത്യ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തയല്ലാതായിരിക്കുന്നു. ദിനംപ്രതി എത്ര ആത്മഹത്യകളാണ് … Continue reading "ആത്മഹത്യകളുടെ സ്വന്തം നാട്"

Published On:Sep 10, 2013 | 5:22 pm

Suicide

 
ദൈവത്തിന്റെ നാടെന്ന് പുകള്‍പെറ്റ കേരളം ആത്മഹത്യകളുടെ സ്വന്തംനാടായി മാറുന്നു. ഒറ്റ തിരിഞ്ഞുള്ള ആത്മഹത്യയും കൂട്ട ആത്മഹത്യയും കേരളത്തില്‍ പെരുകിവരികയാണ്. കഴിഞ്ഞവര്‍ഷം പന്ത്രണ്ട് കൂട്ട ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതിയാണ് കാണാനാവുന്നത്. ആത്മഹത്യയുടെ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. പുരുഷ ആത്മഹത്യക്കു സാമൂഹ്യസാമ്പത്തിക കാരണമാണ് കൂടുതലെങ്കില്‍ വൈകാരികവും വ്യക്തിപരവുമായ കാരണങ്ങളാണ് സ്ത്രീകളുടെ ആത്മഹത്യ്ക്കു പിന്നില്‍.
കൂട്ട ആത്മഹത്യ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തയല്ലാതായിരിക്കുന്നു. ദിനംപ്രതി എത്ര ആത്മഹത്യകളാണ് നടക്കുന്നത്. കണക്കുകളില്‍ ഉള്‍പ്പെടാത്തത് വേറെയും. ആത്മഹത്യാ നിരക്കില്‍ കേരളം നാലാം സ്ഥാനത്താണെന്നാണ് ദേശീയ െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 24. 3 ശതമാനമാണ് കേരളത്തിലെ ആതമഹത്യാ നിരക്ക്. ഒന്നാം സ്ഥാനത്ത് പോണ്ടിച്ചേരിയാണ്. സിക്കിം, തമിഴ്‌നാടുമാണ് തൊട്ടുപിന്നില്‍. 135445 പേരാണ് കഴിഞ്ഞവര്‍ഷം രാജ്യത്തു ജീവനൊടുക്കിയത്. ഓരോ മണിക്കൂറിലും 15 പേര്‍ വീതം ആത്മഹത്യ ചെയ്യുന്നുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. ആത്മഹത്യ ചെയ്യുന്ന അറുപത് വയസിനു മുകളിലുള്ളവരില്‍ 55.9 ശതമാനവും കേരളം, ജമ്മുകാശ്മീര്‍, പോണ്ടിച്ചേരി, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലുള്ളവരാണ്.
കേരളത്തില്‍ കഴിഞ്ഞവര്‍ഷം പന്ത്രണ്ട് കൂട്ട ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കാര്യത്തില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കേരളം. കുടുംബപ്രശ്‌നങ്ങള്‍മൂലം ആത്മഹത്യ ചെയ്തവര്‍ 25.7 ശതമാനമാണ്. രോഗംമൂലമുള്ള നിരാശയാല്‍ 20.8 ശതമാനവും ആത്മഹത്യ ചെയ്തു. ആത്മഹത്യാ നിരക്കിലെ പുരുഷ സ്ത്രീ അനുപാതം 65 : 35 ആണ്. 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടി പെണ്‍കുട്ടി അനുപാതം 49 : 51. ആത്മഹത്യ ചെയ്തവരില്‍ 70.3 ശതമാനം വിവാഹിതരും ആറുപേരില്‍ ഒരാള്‍ വീതം വീട്ടമ്മമാരും 5.5 ശതമാനം വിദ്യാര്‍ഥികളുമാണ്.
ആത്മഹത്യയുടെ പ്രധാന കാരണം കുടുംബപ്രശ്‌നങ്ങളാണ്. അണുകുടുംബങ്ങള്‍ പെരുകുകയും മാറിയ സാമൂഹിക വ്യവസ്ഥയില്‍ ഒരാള്‍ക്ക് മറ്റൊരാളെ ശ്രദ്ധിക്കാനേ സമയമില്ല എന്ന അവസ്ഥ വ്യാപകമായതും പതിസന്ധികളില്‍ ഒപ്പം നില്‍ക്കാന്‍ ആളുണ്ടെന്ന വിശ്വാസം ഇല്ലാതാക്കിയതും കുടുംബത്തിന്റെ തന്നെ കെട്ടുറപ്പിനെ ബാധിച്ചു. സ്‌നേഹവും കൂട്ടായ്മയും വിട്ടുവീഴ്ചാ മനോഭാവവും ഇല്ലാതാകുമ്പോള്‍ പലതരം പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. കുടുംബത്തിലെ സ്‌നേഹമില്ലായ്മ, അഭിപ്രായവ്യത്യാസങ്ങള്‍, പിരിമുറുക്കം, സാമ്പത്തിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, സ്ത്രീപീഡനം, വിവാഹമോചനം, മക്കളുടെയോ പങ്കാളിയുടേയോ മരണം എന്നിങ്ങനെ ഇന്നത്തെ അണുകുടുംബങ്ങളില്‍ കണ്ടുവരുന്ന എല്ലാ പ്രശ്‌നങ്ങളും ആത്മഹത്യയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
ദമ്പതിമാര്‍ക്കിടയില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ ആത്മഹത്യക്ക് ഒരു പ്രധാന കാരണമാണ്. മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും നിര്‍ബന്ധത്തിനു വഴങ്ങിയുള്ള വിവാഹം, ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, പ്രേമിച്ചു വിവാഹം കഴിക്കുന്നവരില്‍ കല്യാണശേഷം ഉണ്ടാകുന്ന തിരിച്ചറിവ്, കല്യാണശേഷം പുതിയ കുടുംബവുമായി പൊരുത്തപ്പെടുന്നതില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട്, ഭര്‍തൃഭവനത്തില്‍ ഉണ്ടാകുന്ന സ്‌നേഹരഹിതമായ പെരുമാറ്റം, ചേരിതിരിവ്, കുറ്റാരോപണങ്ങള്‍, സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പരസ്പര പൊരുത്തമില്ലായ്മ, ലൈംഗിക പരാജയം, മദ്യപാനം, വിവാഹേതര ലൈംഗികബന്ധങ്ങള്‍, മാനസികരോഗത്തിനു പരിഹാരമായി കഴിക്കുന്ന വിവാഹങ്ങള്‍, വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ദമ്പതികളെ ആത്മഹത്യയിലേക്കു നയിക്കാറുണ്ട്.
സാമ്പത്തിക കാരണമാണ് കേരളത്തില്‍ സംഭവിക്കുന്ന മിക്ക കൂട്ട ആത്മഹത്യകളുടെയും പ്രധാന ഹേതു. വീടുപണിക്കു പണം ഇല്ലാതെ വരുമ്പോള്‍ പലരും വിഷമിക്കുന്നു. മലയാളികള്‍ക്കു സ്വന്തമായൊരു വീട് ജീവിതാഭിലാഷമാണ്. അതാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്. വേണ്ടത്ര ആലോചിക്കാതെ പല ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതും പെട്ടെന്നു പണം ഉണ്ടാക്കാമെന്ന വ്യഗ്രതയില്‍ നിക്ഷേപങ്ങള്‍ നടത്തി തട്ടിപ്പിനിരയാകുന്നതും വരവിനനുസരിച്ചല്ലാതെ ചെലവു ചെയ്യുന്നതുമാണു മലയാളിയെ കടക്കെണിയിലേക്കു തള്ളിവിടുന്നത്.
വിഷാദരോഗമുള്ളവരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത്. വിഷാദരോഗികളില്‍ 15 ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നു എന്നാണു കണക്ക്. വിഷാദരോഗം ചികിത്സിച്ചു നിയന്ത്രിക്കാനായാല്‍ 6070 ശതമാനം ആത്മഹത്യകള്‍ തടയാനാവുമെന്നാണു പഠനങ്ങള്‍ പറയുന്നത്. മദ്യപരിലാണ് കൂട്ട ആത്മഹത്യകള്‍ കാണാറുള്ളത്. ചികിത്സിച്ചു മദ്യാസക്തി മാറ്റിയെടുത്താല്‍ വ്യക്തിയും കുടുംബവും രക്ഷപെടും.
സംശയരോഗം, കുടുംബ ആത്മഹത്യകാരണമാകാറുണ്ട്.
ദീര്‍ഘകാല രോഗങ്ങളോ മാരക രാഗങ്ങളോ ഉള്ളവരാണ് ആത്മഹത്യക്കു കൂടുതല്‍ മുതിരുന്നത്. കാന്‍സര്‍, എച്ച്.ഐ.വി, ലൈംഗികബന്ധത്തിലൂടെ പകരുന്ന മറ്റു രോഗങ്ങള്‍, പ്രമേഹ സങ്കീര്‍ണതകള്‍, അപസ്മാരം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
കുട്ടികളില്‍ പഠനവും പ്രേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആത്മഹത്യയിലേക്കു നയിക്കുന്നു. മാതാപിതാക്കളുടെ അമിത പ്രതീക്ഷയും പ്രതീക്ഷക്കനുസരിച്ച് ഉയരാന്‍ പറ്റാത്തതും പഠനസമ്മര്‍ദവും പരാജയങ്ങളും പ്രേമനൈരാശ്യവും ലൈംഗികപീഡനവും ലൈംഗികതയോടുള്ള അമിത ആസക്തിയും മദ്യമയക്കുമരുന്നുകളുടെ ഉപയോഗം, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവ കുട്ടികളെയും യുവതീയുവാക്കളേയും ആത്മഹത്യയിലേക്ക് നയിക്കുകയാണ്. വര്‍ധിച്ചു വരുന്ന ഈ സാമൂഹ്യ വിപത്ത് തടയാന്‍ കാര്യമായ ബോധവല്‍കരണം ആവശ്യമാണ്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    1 hour ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    9 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി