Wednesday, September 19th, 2018

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റില്‍

പ്രതി എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Published On:Jul 19, 2018 | 11:43 am

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെ ആത്മഹത്യാപ്രേരണകുറ്റത്തിന് ഐ പി സി 305 അനുസരിച്ചാണ് പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വി ആര്‍ വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നേഴ്‌സിംഗ് കോളജിലെ ഒന്നാംവര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി ശ്രീലയ (19) ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍കണ്ടത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും റൂമില്‍ കത്തെഴുതിവെച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഈ കത്ത് തന്റെ മകളുടെ കയ്യക്ഷരമല്ലെന്നും മരണത്തിന് പിറകിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ. നഴ്‌സിംഗ് സ്‌കൂളിലെ ഡ്രൈവര്‍ പി ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. മരണത്തിന് പിന്നില്‍ തങ്ങള്‍ക്ക് നിരവധി സംശയങ്ങളുണ്ടെന്നും, മകള്‍ക്ക് ആത്മഹത്യചെയ്യേണ്ട യാതൊരുകാര്യവുമില്ലെന്നും, നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച ശ്രീലയ സ്വന്തം താല്‍പര്യപ്രകാരമാണ് നേഴ്‌സിംഗ് തെരഞ്ഞെടുത്തതെന്നും പഠനത്തേക്കുറിച്ച് ഒരുതരത്തിലുള്ള വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്പോഴെല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടെ താമസിക്കുന്ന മൂന്ന് കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അവള്‍ക്ക് ഏതോ ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായതായി പരിയാരം പോലീസ് പറഞ്ഞിരുന്നു.
ശ്രീലയയെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിക്കുന്ന ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നിന്നെ ഞങ്ങള്‍ പോകുന്നതിനിടക്ക് ആരെയെങ്കിലും കൊണ്ട് പ്രേമിപ്പിക്കുമെന്ന് പന്തയം വെച്ചിരുന്നതായി മകള്‍ അമ്മയോട് നേരത്തെ പറഞ്ഞിരുന്നുവെന്ന് ജയരാജന്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രതി എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് ഇരുവരും മൊബൈല്‍ ഫോണിലൂടെ പരിചയപ്പെടുന്നത്. കാമുകനെ ശ്രീലയ നേരില്‍ കണ്ടിരുന്നില്ലെന്നും എഴുതിവെച്ച ഡയരിക്കുറിപ്പില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്നാണ് ശ്രീലയ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

 

LIVE NEWS - ONLINE

 • 1
  27 mins ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 2
  2 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 3
  3 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 4
  4 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 5
  6 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 6
  6 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 7
  6 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  7 hours ago

  കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

 • 9
  7 hours ago

  പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല