Tuesday, September 25th, 2018

വീട്ടമ്മയുടെ തൂങ്ങിമരണം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചാരുംമൂട് നൂറനാട് മറ്റപ്പള്ളി ആദര്‍ശ് ഭവനത്തില്‍ സുനില്‍കുമാറിന്റെ ഭാര്യ അമ്പിളി(36) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പരസ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി സുനിലും അമ്പിളിയും തമ്മില്‍ വഴക്കു പതിവായിരുന്നു. സംഭവ ദിവസം ഈ സ്ത്രീയും അമ്പിളിയുമായി സംസാരമുണ്ടായി. ഇതറിഞ്ഞെത്തിയ സുനില്‍ അമ്പിളിയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തു. തലക്ക് മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ വീടിനു മുന്നില്‍ കിടന്ന അമ്പിളിയെ സുനില്‍ വീടിനുള്ളില്‍ കൊണ്ടുവന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍, പിന്നീടു പുറത്തിറങ്ങി അമ്പിളി … Continue reading "വീട്ടമ്മയുടെ തൂങ്ങിമരണം; ഭര്‍ത്താവ് അറസ്റ്റില്‍"

Published On:May 31, 2018 | 8:01 am

കൊല്ലം: ചാരുംമൂട് നൂറനാട് മറ്റപ്പള്ളി ആദര്‍ശ് ഭവനത്തില്‍ സുനില്‍കുമാറിന്റെ ഭാര്യ അമ്പിളി(36) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പരസ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി സുനിലും അമ്പിളിയും തമ്മില്‍ വഴക്കു പതിവായിരുന്നു. സംഭവ ദിവസം ഈ സ്ത്രീയും അമ്പിളിയുമായി സംസാരമുണ്ടായി. ഇതറിഞ്ഞെത്തിയ സുനില്‍ അമ്പിളിയുമായി വഴക്കിടുകയും മര്‍ദിക്കുകയും ചെയ്തു. തലക്ക് മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ വീടിനു മുന്നില്‍ കിടന്ന അമ്പിളിയെ സുനില്‍ വീടിനുള്ളില്‍ കൊണ്ടുവന്നു കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍, പിന്നീടു പുറത്തിറങ്ങി അമ്പിളി വീട്ടില്‍ തൂങ്ങിനില്‍ക്കുന്നതായി പറയുകയും അമ്പിളി മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ട നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പിളിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കെയാണ് സുനിലിനെ കസ്റ്റഡിയിലെടുത്തത്. ചെത്തുതൊഴിലാളിയായ സുനില്‍ തിരുവനന്തപുരം സ്വദേശിയാണ്.

LIVE NEWS - ONLINE

  • 1
    21 mins ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു

  • 2
    1 hour ago

    സര്‍ക്കാര്‍ സഹായമില്ലാതെ അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തും

  • 3
    1 hour ago

    ലൂക്ക മോഡ്രിച് ഫിഫ സൂപ്പര്‍ താരം

  • 4
    3 hours ago

    വീട്ടമ്മയുടെ തൂങ്ങി മരണം കൊലപാതകം; മകന്റെ സുഹൃത്ത് പിടിയില്‍

  • 5
    3 hours ago

    ശശി എംഎല്‍എക്കെതിരെ അന്വേഷണം പൂര്‍ത്തിയായി; നടപടി ഉണ്ടായേക്കും

  • 6
    13 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 7
    15 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 8
    16 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 9
    20 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്