Wednesday, September 19th, 2018

കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങ്ങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് പറഞ്ഞുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജി പുറത്തുപോയ സമയത്ത് … Continue reading "കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍"

Published On:Aug 1, 2018 | 8:00 am

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങ്ങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് പറഞ്ഞുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജി പുറത്തുപോയ സമയത്ത് പൊന്നമ്മ തീകൊളുത്തി മരിക്കുകയായിരുന്നു. പൊന്നമ്മയുടെ മരണത്തെ തുടര്‍ന്നാവാം സജി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ദമ്പതികളുടെ മകന്‍ വിദേശത്താണ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    10 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    11 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    14 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    15 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    16 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    16 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    18 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    18 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍