Wednesday, September 26th, 2018

വനിതാജയിലിലെ തൂങ്ങിമരണം ഓര്‍മിപ്പിക്കുന്നത്

നൂറുകണക്കിന് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ബ്രിട്ടീഷ് ഭരണം മരണശിക്ഷ വിധിച്ച തൂക്കുമരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോഴുമുണ്ട്. കാലത്തിന്റെ സാക്ഷിയായി നിലകൊള്ളുന്ന ആ തൂക്കുമരത്തില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറ്റവാളികളെയാണ് തൂക്കിക്കൊന്നത്. റിപ്പര്‍ ചന്ദ്രനായിരുന്നു അതില്‍ അവസാനം തൂങ്ങിയാടിയ കൊടുംകുറ്റവാളി. പിണറായിയില്‍ ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളെയും നൊന്തുപ്രസവിച്ച മകളെയും വിഷം കൊടുത്തുകൊന്ന കേസിലെ പ്രതി വണ്ണത്താന്‍വീട്ടില്‍ സൗമ്യ കണ്ണൂര്‍ വനിതാജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച സംഭവം അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സ്വയം ശിക്ഷവിധിച്ച് തൂക്കുകയര്‍ ഒരുക്കാന്‍ പ്രമാദമായ കേസിലെ പ്രതിക്ക് ജയിലില്‍ … Continue reading "വനിതാജയിലിലെ തൂങ്ങിമരണം ഓര്‍മിപ്പിക്കുന്നത്"

Published On:Aug 27, 2018 | 12:18 pm

നൂറുകണക്കിന് സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് ബ്രിട്ടീഷ് ഭരണം മരണശിക്ഷ വിധിച്ച തൂക്കുമരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോഴുമുണ്ട്. കാലത്തിന്റെ സാക്ഷിയായി നിലകൊള്ളുന്ന ആ തൂക്കുമരത്തില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കുറ്റവാളികളെയാണ് തൂക്കിക്കൊന്നത്. റിപ്പര്‍ ചന്ദ്രനായിരുന്നു അതില്‍ അവസാനം തൂങ്ങിയാടിയ കൊടുംകുറ്റവാളി.
പിണറായിയില്‍ ഓമനിച്ച് വളര്‍ത്തിയ മാതാപിതാക്കളെയും നൊന്തുപ്രസവിച്ച മകളെയും വിഷം കൊടുത്തുകൊന്ന കേസിലെ പ്രതി വണ്ണത്താന്‍വീട്ടില്‍ സൗമ്യ കണ്ണൂര്‍ വനിതാജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച സംഭവം അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സ്വയം ശിക്ഷവിധിച്ച് തൂക്കുകയര്‍ ഒരുക്കാന്‍ പ്രമാദമായ കേസിലെ പ്രതിക്ക് ജയിലില്‍ സൗകര്യമുണ്ടാകുമ്പോള്‍ നാം കൊട്ടിഘോഷിക്കുന്ന ഈ സംവിധാനങ്ങളുടെ ആവശ്യമെന്താണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് വനിതാജയിലില്‍ നടന്നത്. ഉറ്റബന്ധുക്കളെ കൊന്ന പ്രതിയെ അവശേഷിക്കുന്ന ബന്ധുക്കള്‍ക്ക് പോലും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ഇതില്‍ അപലപിക്കാന്‍ ആരും എത്തില്ലായിരിക്കും. എങ്കിലും നമ്മുടെ ജയിലുകളിലെ സുരക്ഷാവീഴ്ചകളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ സംഭവം. ഇരുപത് റിമാന്റ് പ്രതികളെ നോക്കാന്‍ ഇരുപത്തൊന്ന് ജീവനക്കാര്‍. രാവിലെ പ്രഭാതഭക്ഷണം നല്‍കിയശേഷമാണ് സൗമ്യ പശുവിന് പുല്ലരിയാന്‍ എന്ന വ്യാജേന ജയില്‍ വളപ്പിലേക്ക് പോയത്. ഇവരെ നിരീക്ഷിക്കാന്‍ ഒരു ഉദ്യോഗസ്ഥയുമുണ്ടായിരുന്നില്ല. മരിച്ചശേഷമാണ് വിവരം ഉത്തരവാദപ്പെട്ടവര്‍ അറിയുന്നത്. നാടിനെ നടുക്കിയ പ്രമാദമായ കേസിലെ പ്രതിയെ പ്രത്യേകം നിരീക്ഷിക്കാന്‍ ആരും തയ്യാറായില്ല. ദിവസങ്ങളായി സൗമ്യ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു എന്ന് സമ്മതിക്കുന്ന ജയില്‍ ജീവനക്കാരുടെ വാക്കുകള്‍ തന്നെ അവരുടെ നിരുത്തരവാദസമീപനത്തിന് തെളിവാണ്. ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിലൂടെ വനിതകൂടിയായ ജയില്‍ ഡിജിപിയുടെ ഉത്തരവാദിത്തം ഒതുങ്ങി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടുത്തിടെയാണ് വാര്‍ഡര്‍മാര്‍ മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികളുടെ കൈച്ചൂട് അറിഞ്ഞത്. ജയിലിലേക്ക് ലഹരികടത്ത് അടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഇവിടെ നിര്‍ബാധം നടക്കുന്നു. നമ്പര്‍ പതിപ്പിക്കാത്ത യൂണിഫോമാണ് കണ്ണൂരില്‍ തടവുകാര്‍ക്ക് നല്‍കിയിരുന്നത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഡിജിപിയുടെ ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ നമ്പറിട്ട വസ്ത്രം നല്‍കുന്നത്. ജയിലിനകത്ത് ജീവനക്കാരും തടവുകാരും സ്വന്തം നിയമം നടപ്പാക്കുന്നതിന്റെ ദുരന്തമാണ് സൗമ്യ സംഭവം.

 

LIVE NEWS - ONLINE

 • 1
  41 mins ago

  ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

 • 2
  2 hours ago

  ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

 • 3
  2 hours ago

  ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

 • 4
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 5
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 6
  2 hours ago

  ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

 • 7
  2 hours ago

  പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

 • 8
  4 hours ago

  കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

 • 9
  4 hours ago

  20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍