Monday, September 24th, 2018

യുവാവ് മദ്രസ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം.

Published On:May 30, 2018 | 10:49 am

കാസര്‍കോട്: യുവാവിനെ മദ്രസാ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട്‌റോഡിലെ താമസക്കാരനായ ബഷീറിന്റെ മകന്‍ മുഹമ്മദ് മുബീനെ (38)യാണ് ആദൂര്‍ കോട്ടൂരില്‍ മദ്രസയ്ക്കകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഇന്ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് സംഭവം. അത്താഴം കഴിച്ച ശേഷം ബാങ്ക് വിളിക്കാനായി പള്ളിയിലേക്ക് പോവുകയായിരുന്ന പള്ളി ഇമാമാണ് മദ്രസയ്ക്ക് പുറത്ത് ഒരു ബൈക്കും ഹെല്‍മറ്റും കണ്ടത്. തുടര്‍ന്ന് മദ്രസയിലെത്തി മുറിയിലെ ലൈറ്റിട്ട് നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിസരവാസികളെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് മുബീനാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. ഖമറുന്നിസയാണ് മുബീനിന്റെ മാതാവ്. ഭാര്യ: സാജിത. ഏക മകള്‍: ഖമറുന്നിസ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    12 mins ago

    ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

  • 2
    12 mins ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    18 mins ago

    അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

  • 4
    24 mins ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    2 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    2 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    2 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    3 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍