Tuesday, November 20th, 2018

പതിമൂന്നുകാരി ദുരൂഹ സാഹചര്യത്തില്‍ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയില്‍

ചിറക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷമിത.

Published On:May 28, 2018 | 1:38 pm

തലശ്ശേരി: ആത്മഹത്യാ കുറിപ്പില്‍ അമ്മയ്ക് മാപ്പെഴുതി വച്ച് പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. എരഞ്ഞോളി മുറാല്‍ ക്ഷേത്രത്തിനടുത്ത ഷമിതാ നിവാസില്‍ ഷമിത (13)യെ ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ സ്‌റ്റേര്‍കെയ്‌സിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി വിട്ടില്‍ തനിച്ചായിരുന്നു. കൂലിപ്പണിക്കാരിയായ അമ്മ തിരിച്ചു വന്നപ്പോള്‍ വീടടച്ചതിനാല്‍ മുട്ടിവിളിച്ചു. തുറക്കാതായപ്പോള്‍ അയല്‍ക്കാരെ വരുത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്.
കാല്‍ നിലത്ത് മുട്ടിയിരുന്നു. കയ്യെത്തും ദൂരത്ത് ഗ്രില്‍സും ഉണ്ടായിരുന്നത് സംശയത്തിനിടയാക്കിയതിനാല്‍ പോലിസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. ചിറക്കര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷമിത. പഠിപ്പില്‍ ഏറെ മിടുക്കിയായിരുന്നു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലിസ് സുചിപ്പിച്ചു. ലതികയാണ് അമ്മ. ഏക സഹോദരന്‍ ശരത്ത്.

 

LIVE NEWS - ONLINE

  • 1
    35 mins ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    6 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    8 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    9 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    9 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി