Monday, November 19th, 2018

സുദിനം-നിക്ഷാന്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനം നല്‍കി

കണ്ണൂര്‍: സുദിനം പത്രവും നിക്ഷാന്‍ ഇലക്ട്രോണിക്‌സും സംയുക്തമായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഹോട്ടല്‍ സോനയില്‍ നടന്നു. എസ് എം എസ് വഴി ശരിയുത്തരം നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്കാണ് ബംബര്‍ സമ്മാനമായ 43 ഇഞ്ച് എല്‍ ഇ ഡി ടി വി നല്‍കിയത്. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയും കുറുമാത്തൂര്‍ സ്വദേശിനിയുമായ അല്‍ഫോന്‍സയാണ് ബംബര്‍ വിജയി. കൂടാതെ കണ്ണൂരിലെ പ്രശസ്ത സംഗീത നൃത്ത-വാദ്യ വിദ്യാലയമായ കലാഗുരുകുലവും പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഫ്‌ളൈഹിന്ദും … Continue reading "സുദിനം-നിക്ഷാന്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനം നല്‍കി"

Published On:Aug 8, 2018 | 2:47 pm

കണ്ണൂര്‍: സുദിനം പത്രവും നിക്ഷാന്‍ ഇലക്ട്രോണിക്‌സും സംയുക്തമായി നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മത്സരവിജയികള്‍ക്കുള്ള സമ്മാനവിതരണം ഹോട്ടല്‍ സോനയില്‍ നടന്നു. എസ് എം എസ് വഴി ശരിയുത്തരം നല്‍കിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വിജയിക്കാണ് ബംബര്‍ സമ്മാനമായ 43 ഇഞ്ച് എല്‍ ഇ ഡി ടി വി നല്‍കിയത്. പബ്ലിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥയും കുറുമാത്തൂര്‍ സ്വദേശിനിയുമായ അല്‍ഫോന്‍സയാണ് ബംബര്‍ വിജയി. കൂടാതെ കണ്ണൂരിലെ പ്രശസ്ത സംഗീത നൃത്ത-വാദ്യ വിദ്യാലയമായ കലാഗുരുകുലവും പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഫ്‌ളൈഹിന്ദും നടത്തിയ പ്രവചനന മത്സരത്തില്‍ ജഗദീഷ്, ശരത്ത്, മോഹനന്‍, രാജേഷ്, അര്‍ജുന്‍ എന്നിവര്‍ക്ക് ഫുട്‌ബോള്‍ സമ്മാനമായി നല്‍കി. ചടങ്ങില്‍ സുദിനം എഡിറ്റര്‍ പി വി മധുമേനോന്‍ അധ്യക്ഷത വഹിച്ചു. സക്കറിയ, മുജീബ് പുതിയവീട്ടില്‍, റാഷിദ്, വി രാഗേഷ്, റംസി (നിക്ഷാന്‍), എം അബ്ദുള്‍ മുനീര്‍, കെ ഇ ജയകൃഷ്ണന്‍, എന്‍ സുധീഷ്, ഷമല്‍, ഭാസ്‌കരന്‍, രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    14 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    16 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’