Thursday, September 20th, 2018

മാണിക്ക് സീറ്റ് നല്‍കിയതില്‍ ദുരൂഹത; സുധീരന്‍

കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കെ.എം. മാണി വ്യക്തമാക്കണം.

Published On:Jun 9, 2018 | 12:56 pm

തിരു: യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് കോണ്‍ഗ്രസ് ത്യാഗം സഹിച്ചതെന്ന കെ.പി.സി.സി അധ്യക്ഷന്‍ എം.എം. ഹസന്റെ നിലപാട് തള്ളി മുതിര്‍ന്ന നേതാവ് വി.എം. സുധീരന്‍. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് സീറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും അട്ടിമറി നടന്നത് ഡല്‍ഹിയിലാണെന്നും സുധീരന്‍ ആരോപിച്ചു. കേരള കോണ്‍ഗ്രസ് സീറ്റ് ചോദിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കേണ്‍ഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് കെ.എം. മാണി വ്യക്തമാക്കണം. യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കാനുള്ള മുന്‍ നിലപാടില്‍ ഖേദം പ്രകടിപ്പിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.പിക്ക് കൊല്ലം ലോക്‌സഭാ സീറ്റ് നല്‍കിയത് ചര്‍ച്ചക്ക് ശേഷമാണ്. കെ.പി.സി.സി എക്‌സിക്യുട്ടീവിലും വിഷയം ചര്‍ച്ച ചെയ്തു. ആര്‍.എസ്.പിക്ക് അഞ്ചു മിനിട്ട് കൊണ്ട് സീറ്റ് നല്‍കിയെന്ന ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തലയുടെയും വാദം തെറ്റാണ്. ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയപ്പോള്‍ പ്രതിഷേധം ഉണ്ടായില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി മുന്നണിയെ എങ്ങനെ ശക്തിപ്പെടുത്തുമെന്ന് സുധീരന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ അര്‍ഹരായവരെ ഒഴിവാക്കാനുള്ള ഗൂഢശ്രമം നടന്നു. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നടപടിയല്ലിത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    8 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    11 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    12 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    12 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല