Monday, September 24th, 2018

സബ്‌സിഡി ലഭിച്ചില്ല; കാപ്പി കര്‍ഷകര്‍ക്ക് പ്രതിഷേധം

കട്ടപ്പന: കോഫി ബോര്‍ഡ് മുഖേന കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി നല്‍കാത്തതില്‍ പ്രതിഷേധം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ചെറുകിട കര്‍ഷകര്‍ക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. ഡോ. എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ ശിപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. 5.65 കോടിയുടെ പദ്ധതിയാണ് കൃഷിക്ക് അനുവദിച്ചത്. വാഴവര, വണ്ടിപ്പെരിയാര്‍, അടിമാലി എന്നിവിടങ്ങളില്‍ 75 ലക്ഷം രൂപ ചെലവില്‍ ഗോഡൗണുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇതും നടപ്പായില്ല. പദ്ധതിയുടെ … Continue reading "സബ്‌സിഡി ലഭിച്ചില്ല; കാപ്പി കര്‍ഷകര്‍ക്ക് പ്രതിഷേധം"

Published On:Aug 30, 2013 | 2:56 pm

കട്ടപ്പന: കോഫി ബോര്‍ഡ് മുഖേന കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി നല്‍കാത്തതില്‍ പ്രതിഷേധം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ചെറുകിട കര്‍ഷകര്‍ക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. ഡോ. എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ ശിപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. 5.65 കോടിയുടെ പദ്ധതിയാണ് കൃഷിക്ക് അനുവദിച്ചത്.
വാഴവര, വണ്ടിപ്പെരിയാര്‍, അടിമാലി എന്നിവിടങ്ങളില്‍ 75 ലക്ഷം രൂപ ചെലവില്‍ ഗോഡൗണുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇതും നടപ്പായില്ല. പദ്ധതിയുടെ കാലാവധി അവസാനിക്കാറായിട്ടും ഇതുസംബന്ധിച്ച് നടപടി സ്വീകരിച്ചില്ല. വരള്‍ച്ചയും കാലവര്‍ഷക്കെടുതിയും നിമിത്തം കൃഷിനാശം സംഭവിച്ചവര്‍ക്ക് വൈകാതെ സബ്‌സിഡി ലഭ്യമാക്കണമെന്ന് ഇടുക്കി ചെറുകിട കാപ്പി കര്‍ഷക അസോസിയേഷന്‍ ആവശ്യപ്പെട്ടു. 12ാം പദ്ധതി കാലത്ത് 500 ഹെക്ടര്‍ സ്ഥലത്ത് കൃഷി വ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് കെ.ജെ. പൗലോസ് അധ്യക്ഷത വഹിച്ചു.

 

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    16 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    22 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    22 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി