Friday, November 16th, 2018

പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ആ മണ്ടന്‍ കെട്ടിപിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല

Published On:Jul 21, 2018 | 6:51 pm

ചെന്നൈ: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. ആ മണ്ടന്‍ കെട്ടിപിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ല. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത്.
എനിക്ക് തോന്നുന്നത് നമോ അടിയന്തിരമായി വൈദ്യപരിശോധന നടത്തി സുനന്ദയുടെ കൈയില്‍ കാണപ്പെട്ടതുപോലെ വല്ല സൂക്ഷ്മമായ ദ്വാരമുണ്ടോ എന്ന് നോക്കണം. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ രൂക്ഷ വിമര്‍ശം. വെള്ളിയാഴ്ച ലോക്സഭയില്‍ ടിഡിപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ച ശേഷമായിരുന്നു രാഹുല്‍ മോദിയെ അദ്ദേഹത്തിന്റെ സീറ്റിലേക്ക് ചെന്ന് ആശ്ലേഷിച്ചത്.

LIVE NEWS - ONLINE

  • 1
    3 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    5 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    5 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    8 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    11 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    11 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    13 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    13 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    13 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം