Wednesday, July 24th, 2019

സാമ്പത്തിക മാന്ദ്യത്തിന് ഉത്തരവാദി അരുണ്‍ ജെയ്റ്റ്‌ലി; സുബ്രഹ്മണ്യന്‍ സ്വാമി

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ല

Published On:Sep 28, 2017 | 8:24 pm

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ പിന്തുണക്കുന്ന നിലപാടാണ് യശ്വന്ത് സിന്‍ഹയുടെ പ്രസ്താവനയെന്നും സുബ്രഹ്മണ്യ സ്വാമി പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തളര്‍ച്ച നേരിട്ട രാജ്യത്തിന്റെ സമ്പദ്ഘടനയെ തിരികെ കൊണ്ടു വരാന്‍ സമയം ലഭിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്തില്ല. പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സജ്ജമല്ല എന്ന കാര്യം ജെയ്റ്റ്‌ലി പ്രധാനമന്ത്രിയെ അറിയിച്ചതേയില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. ധനമന്ത്രാലയത്തിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രി നടപടി എടുക്കണമെന്നും അദ്ദേഹം ആശ്യപ്പെട്ടു. ധനമന്ത്രാലയത്തില്‍ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധര്‍ ഇല്ലാതെ പോയതാണ് പ്രശ്‌നങ്ങളുടെ കാരണം. അദ്ദേഹം പറഞ്ഞു.

 

 

 

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    14 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    15 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    21 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    21 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    21 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി