Monday, August 26th, 2019

സബ്കലക്ടറെ അധിക്ഷേപിച്ച സംഭവം; എം.എല്‍.എക്കെതിരെ കേസെടുത്തു

നടപടിയില്‍ രാഷ്ട്രീയം കാണേണ്ട: കാനം

Published On:Feb 11, 2019 | 12:45 pm

കൊച്ചി: ദേവികുളം സബ്കലക്ടറെ അധിക്ഷേപിച്ച സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക നടപടികളിലേക്ക് കടക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.
ദേവികുളം സബ്കലക്ടര്‍ രേണു രാജിനെ അവഹേളിച്ച സംഭവത്തില്‍, സ്വന്തം പാര്‍ട്ടിക്ക് പുറമെ സി.പി.ഐ കൂടി രംഗത്തെത്തിയതോടെ സമ്മര്‍ദ്ദത്തിലായ എസ്. രാജേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. സബ് കലക്ടര്‍ പ്രവര്‍ത്തിച്ചത് നിയമപരമായാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പ്രതികരണവും വനിതാ സബ് കലക്ടറെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ രാജേന്ദ്രനോട് വിശദീകരണം തേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കൂടി പറഞ്ഞതോടെ എം.എല്‍.എ ഒറ്റപ്പെടുകയായിരുന്നു. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തിന് വേദനയുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ഇന്നലെ എസ്. രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, മൂന്നാറിലെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും നിര്‍മ്മാണം തടയാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ ഇനിയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ വനിതാ വ്യവസായ കേന്ദ്രത്തിന്റെ നിര്‍മ്മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള സബ്കലക്ടര്‍ രേണുരാജിന്റെ റിപ്പോര്‍ട്ട് അഡ്വക്കറ്റ് ജനറലിന് കൈമാറി. അനധികൃത നിര്‍മ്മാണം എം.എല്‍.എ എസ് രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിലാണെന്നും സബ്കലക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി എം.എല്‍.എ തടസപ്പെടുത്തിയെങ്കിലും വ്യക്തിപരമായ അധിക്ഷേപത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.
അതിനിടെ മൂന്നാറിലെ അനധികൃത നിര്‍മാണം സംബന്ധിച്ച ദേവികുളം സബ് കലക്ടറുടെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്വമാണ് സബ് കലക്ടര്‍ നിര്‍വഹിച്ചത്. നിയമലംഘകരെ സഹായിച്ചാല്‍ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും കാനം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമനുസൃതം ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഈ നിലപാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ തള്ളിയിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

 

 

LIVE NEWS - ONLINE

  • 1
    21 mins ago

    കറുപ്പിനഴക്…

  • 2
    60 mins ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 3
    1 hour ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 4
    1 hour ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 5
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 6
    2 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു

  • 7
    3 hours ago

    യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

  • 8
    3 hours ago

    ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും

  • 9
    3 hours ago

    കുട്ടിക്കാനത്തിനടുത്ത്് ചരക്കു ലോറി മറിഞ്ഞ് മൂന്നുമരണം