Wednesday, August 21st, 2019

സബ് കലക്ടര്‍മാര്‍ക്ക് ഇവിടെ അല്‍പായുസ്സോ?

ദേവീകുളം സബ്കലക്ടര്‍ ഡോ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ ഖേദം പ്രകടിപ്പിച്ചു. ചെയ്തത് ശരിയല്ല എന്ന് രാജേന്ദ്രന്റെ പാര്‍ട്ടിക്കും തോന്നി. പാര്‍ട്ടി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് എം എല്‍ എ ഖേദം പ്രകടിപ്പിച്ചത്. മൂന്നാറിലെ അനധികൃത കെട്ടിടം നിര്‍മ്മാണം തടയാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിനും എത്തിയതായിരുന്നു സബ് കലക്ടര്‍. പുതുതായി ചാര്‍ജെടുത്ത ഐ എ എസ് ഓഫീസറെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ത്താമെന്ന് കരുതിയ എം എല്‍ എ ഒടുവില്‍ … Continue reading "സബ് കലക്ടര്‍മാര്‍ക്ക് ഇവിടെ അല്‍പായുസ്സോ?"

Published On:Feb 11, 2019 | 2:00 pm

ദേവീകുളം സബ്കലക്ടര്‍ ഡോ രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ ഖേദം പ്രകടിപ്പിച്ചു. ചെയ്തത് ശരിയല്ല എന്ന് രാജേന്ദ്രന്റെ പാര്‍ട്ടിക്കും തോന്നി. പാര്‍ട്ടി അനിഷ്ടം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് എം എല്‍ എ ഖേദം പ്രകടിപ്പിച്ചത്. മൂന്നാറിലെ അനധികൃത കെട്ടിടം നിര്‍മ്മാണം തടയാനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിനും എത്തിയതായിരുന്നു സബ് കലക്ടര്‍. പുതുതായി ചാര്‍ജെടുത്ത ഐ എ എസ് ഓഫീസറെ അപമാനിച്ചും ഭീഷണിപ്പെടുത്തിയും നിര്‍ത്താമെന്ന് കരുതിയ എം എല്‍ എ ഒടുവില്‍ പെട്ടു. അനധികൃത കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ഹൈക്കോടതിയിലും നിയമലംഘനം സംബന്ധിച്ച് സര്‍ക്കാറിലേക്കും സബ്കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതോടെ മൂന്നാറിലെ ചില ജനപ്രതിനിധികളുടെയും അഴിമതിക്കാരുടെയും കളികള്‍ വെളിച്ചത്ത് വരും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ സബ്കലക്ടറെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഇവിടെ എം എല്‍ എക്ക് പിടിച്ചുനില്‍ക്കാന്‍ പിടിവള്ളിയില്ലാതായ സ്ഥിതിയാണ്. മൂന്നാറിലെ അനധികൃത കെട്ടിട നിര്‍മ്മാണവും കയ്യേറ്റങ്ങളും ഇന്നലെയും ഇന്നും തുടങ്ങിയതല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ തുടരുന്നതിനെതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകരെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം ഇക്കഴിഞ്ഞ പ്രളയകാലത്ത് നാം കണ്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ആഗസ്തിലെ പ്രളയകാലത്ത് മൂന്നാറിലുണ്ടായത്. നവകേരളം സൃഷ്ടിക്കാനും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കോടികളുടെ നടപടികള്‍ ആസൂത്രണം ചെയ്തുവരവെയാണ് വീണ്ടും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ മൂന്നാറില്‍ തുടരുന്നത്.
അനധികൃത കെട്ടിട നിര്‍മ്മാണം തടയുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് തികച്ചും അപലപനീയമാണ്. ജനങ്ങളുടെ വോട്ട് വാങ്ങി നിയമ നിര്‍മ്മാണ സഭയിലെത്തിയ എം എല്‍ എ ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് പ്രയത്‌നിക്കേണ്ടത്. അനധികൃത കെട്ടിട നിര്‍മ്മാണ ലോബിക്ക് വേണ്ടിയല്ല. കലക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കലക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ. ബില്‍ഡിങ്ങ് റൂള്‍സില്‍ അവള്‍ക്ക് ഇടപെടാന്‍ അധികാരമില്ല. അവരുടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ ബുദ്ധിയും വിവേകവുമൊക്കെ ഇല്ലാത്തത് ആര്‍ക്കാണ് എന്ന് ജനത്തിന് മനസിലാകും. സംസ്ഥാനത്ത് എം എല്‍ എമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായ സഹകരണങ്ങളും നല്‍കി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന ഒട്ടേറെ അനുഭവങ്ങള്‍ നമ്മള്‍ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനോ മനോവീര്യം കെടുത്താനോ ജനപ്രതിനിധികള്‍ തയ്യാറാകാറില്ല. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണക്കണമെന്ന് ആരും പറയില്ല. നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് തടയുക തന്നെ വേണം. പ്രകൃതി ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തന്നെ വേണം. അതിനായി നടപടിയെടുക്കുന്നവരെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തികള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അവരെ അകറ്റിനിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറാകണം. സര്‍ക്കാരും തയ്യാറാകണം. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഐ എ എസുകാരെയൊക്കെ കാലാവധിക്ക് മുമ്പ് രാഷ്ട്രീയ സ്വാധീനം ചെലുത്തി സ്ഥലംമാറ്റുന്ന നടപടി ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. ശ്രീറാം വെങ്കിട്ട്‌റാമിന്റെയും ചൈത്ര തെരേസയുടെയും അനുഭവം ഡോ രേണുരാജിനുണ്ടാകാതിരിക്കട്ടെ.

LIVE NEWS - ONLINE

 • 1
  13 hours ago

  സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

 • 2
  14 hours ago

  പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

 • 3
  16 hours ago

  ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

 • 4
  19 hours ago

  കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

 • 5
  20 hours ago

  ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

 • 6
  20 hours ago

  കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

 • 7
  21 hours ago

  നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

 • 8
  21 hours ago

  ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

 • 9
  21 hours ago

  മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു