Sunday, July 21st, 2019

പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

Published On:Jul 30, 2018 | 12:06 pm

കൊച്ചി: പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എം.ഇ.എസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതൃസഹോദരനായ ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തോഴിലാളിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
ഇന്ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം. അച്ഛനും അമ്മയും മുത്തശ്ശിയുമാണ് നിമിഷയുടെ വീട്ടിലുള്ളത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് നിമിഷ കോളജില്‍ പോകാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് നിമിഷയെ കടന്നുപിടിച്ച ശേഷം കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
നിമിഷയുടെ നിലവിളി കേട്ട് അയല്‍വീട്ടിലുള്ള ബന്ധുക്കളും മറ്റും ഓടിവരികയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് പെണ്‍കുട്ടി മരിച്ചത്. ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതി അടുത്തുള്ള ഒരു വില്ലയില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസിനും നാട്ടുകാരില്‍ ചിലര്‍ക്കും പരിക്കേറ്റത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. നിമിഷയുടെ വീടിന് അടുത്ത് താമസിച്ചിരുന്നയാളാണ് ഇതരസംസ്ഥാന തൊഴിലാളി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക സൂചന. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 2
    4 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 3
    9 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 4
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 5
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 6
    13 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 7
    24 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 8
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 9
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു