Tuesday, April 23rd, 2019

വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

        പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ കല്‍സുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷുറന്‍സ് തുകയായി നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി അതിന്റെ പലിശ ആ കുട്ടികളുടെ തുടര്‍പഠനത്തിന് ഉപയോഗിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും. രാജ്യത്ത് … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ"

Published On:Oct 3, 2016 | 10:54 am

 

College Students New Image Full

 

 

 
പൊതുവിദ്യാഭ്യാസമേഖലയിലെ ഒന്നുമുതല്‍ പത്തുവരെ കല്‍സുകളിലുള്ള 35 ലക്ഷം കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. അപകടം സംഭവിച്ച് മരിച്ചാല്‍ 50,000 രൂപയും പരിക്ക് പറ്റിയാല്‍ പരമാവധി 10,000 രൂപയും ഇന്‍ഷുറന്‍സ് തുകയായി നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപകടമരണം സംഭവിച്ചാല്‍ 50,000 രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി അതിന്റെ പലിശ ആ കുട്ടികളുടെ തുടര്‍പഠനത്തിന് ഉപയോഗിക്കാം. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരും.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഇന്‍ഷുറന്‍സ് സംരക്ഷണത്തില്‍ കൊണ്ടുവരുന്നത്. സ്‌കൂള്‍കുട്ടികള്‍ക്ക് എവിടെവച്ച് പരിക്കേറ്റാലും ചികിത്സ ഉറപ്പാക്കുന്ന പദ്ധതിക്ക് ആവശ്യമായ തുക മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഇതിന് പ്രത്യേക സെല്‍ തുറക്കും. സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഡിപിഐയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ മുഖേനയാണ് വിതരണം ചെയ്യുക. കുട്ടികള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷനും ആവശ്യമില്ല. മന്ത്രിസഭാതീരുമാനം ഉത്തരവായി ഇറങ്ങുന്നമുറയ്ക്ക് കുട്ടികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കുണ്ടാകുന്ന പരിക്കുകള്‍ സാമ്പത്തികപ്രയാസംമൂലം പലപ്പോഴും അവഗണിക്കുന്നു. ഇതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന ദുരിതവും പരിക്ക് ഗുരുതരമായി മാറുന്ന സ്ഥിതിയും ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ മുന്‍കൈയെടുത്തത്.
രണ്ടാംഘട്ടമായി സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഉടന്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എല്ലാവര്‍ക്കും യൂണിഫോമിന് 73 കോടിയോളം രൂപ ചെലവഴിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്‍ഷുറന്‍സ്.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്