Saturday, July 20th, 2019

ഡല്‍ഹിയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു

ക്ലാസ് ടീച്ചറിനെ കാണാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്

Published On:Jul 19, 2018 | 7:42 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ 17കാരന്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ബാബര്‍പുര്‍ സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
ക്ലാസ് ടീച്ചറിനെ കാണാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഗൗരവിനെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്‌കൂളില്‍ എത്തിയപ്പോള്‍ ഗൗരവ് മര്‍ദ്ദനമേറ്റ് അത്യാസന്ന നിലയിലായിരുന്നെന്ന് പോലിസ് പറയുന്നു.
സഹോദരനായ ഗോവിന്ദയാണ് ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഗൗരവ് മരിച്ചിരുന്നു. സംഭവത്തില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യംചെയ്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും