Tuesday, October 16th, 2018

എന്താണ് പക്ഷാഘാതം, ലക്ഷണങ്ങള്‍

മുഖം ഒരു വശത്തേക്ക് കോടിപ്പോവുന്നതാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണം

Published On:Oct 5, 2018 | 8:06 am

തലച്ചോറിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നത് മൂലം അടയുകയോ പെട്ടെന്ന് പൊട്ടുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. തലച്ചോറിലേക്ക് ഓക്‌സിജനും മറ്റു പോഷകങ്ങളും എത്താതിരിക്കുകയും തലച്ചോറിലെ കോശങ്ങള്‍ക്കു നാശം സംഭവിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ പലപ്പോഴും പക്ഷാഘാതം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. പലപ്പോഴും നമ്മുടെ അനാരോഗ്യകരമായ ജീവിത ശൈലി തന്നെയാണ് ഇത്തരം അവസ്ഥകള്‍ക്ക് പ്രധാന കാരണം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
ലക്ഷണങ്ങള്‍
മുഖം ഒരു വശത്തേക്ക് കോടിപ്പോവുന്നതാണ് പക്ഷാഘാതത്തിന്റെ പ്രധാന ലക്ഷണം. കൈ പൊക്കാന്‍ ശ്രമിക്കുമ്പോഴും ബലമില്ലാത്ത പോലെ താഴേക്ക് ഊര്‍ന്നു പോവുന്നു, സംസാരിക്കാന്‍ ശ്രമിച്ചാല്‍ സംസാരം കുഴഞ്ഞ് പോവുന്നത് പോലെ തോന്നുക. ഇതെല്ലാം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം നല്ലതു പോലെ ശ്രദ്ധിച്ചാല്‍ പക്ഷാഘാതത്തെ നമുക്ക് തിരിച്ചറിയാം. തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിന്നു പോകുന്നതിനാല്‍ ഓരോ മിനിറ്റും പ്രധാനമാണ്. കൂടുതല്‍ നേരം രക്തപ്രവാഹം നിലച്ചാല്‍ കൂടുതല്‍ കോശങ്ങള്‍ക്ക് കേടുപാടു സംഭവിക്കാം. അതിനാല്‍ തന്നെ എത്രയും പെട്ടന്ന് രോഗിക്ക് ചികിത്സ ലഭിക്കേണ്ടതുണ്ട്. പക്ഷാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക
ജീവിതശൈലി, ഭക്ഷണം എന്നീ കാര്യങ്ങളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധ കൊടുത്താല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കും. എണ്ണയും കൊഴുപ്പും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എണ്ണയടങ്ങിയതോ വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇറച്ചി വര്‍ഗ്ഗങ്ങള്‍ പോലുള്ളവ കഴിക്കുന്നതും വളരെയധികം ശ്രദ്ധിക്കണം.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു