പാരീസ്: ഫ്രാന്‍സിലെ തൊഴിലാളി സമരം കാരണം ചൊവ്വാഴ്ച ഈഫല്‍ ടവര്‍ അടച്ചിട്ടു. ആയിരക്കണക്കിനു വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. മുന്നൂറോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്. ശമ്പള വര്‍ധന നടപ്പാക്കണമെന്നും തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കഴിഞ്ഞ രണ്ടു ദിവസമായി നടക്കുന്ന സമരം ഇനിയും നീളുമെന്നാണ് സമരക്കാരുടെ വക്താവ് അറിയിച്ചത്. തിങ്കളാഴ്ച ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി ചര്‍ച്ച നടത്തിയിട്ടും പ്രശ്ന പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ സിജിടി യൂണിയന് സമരാഹ്വാനവുമായി മുന്നോട്ടു പോകുകയായിരുന്നു. 1889 ല്‍ വേള്‍ഡ് ഫെയറിന്റെ കമാനത്തോടനുബന്ധിച്ച് പണികഴിപ്പിച്ചതാണ് … Continue reading "തൊഴിലാളി സമരം: ഈഫല്‍ ടവര്‍ അടച്ചു"