നയയുടെ കടിയേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു

Published:November 16, 2016

കോഴിക്കോട്: ബൈക്കിന് പിന്നിലിരുന്ന വീട്ടമ്മയെ തെരുവ് നായ കടിച്ച് വലിച്ചതിനെ തുടര്‍ന്ന് നിലത്ത് വീണ് ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നെല്ലിപ്പൊയില്‍ പെമ്പനാനി ബെന്നിയുടെ ഭാര്യ ഗ്രേസി (40)ക്കാണ് തലക്ക് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മകന്‍ ഗ്രേസനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവേ റോഡിന് അരികില്‍ നിന്ന് തെരുവ് നായ ഇവരുടെ നേരെ ചാടി വീഴുകയായിരുന്നു. ദേഹത്തേക്ക് ചാടിയ നായ വീട്ടമ്മയുടെ സാരി കടിച്ചു കീറി.
ബൈക്കില്‍ നിന്ന് മറിഞ്ഞു വീണ ഗ്രേസി തലയടിച്ച് റോഡില്‍ വീഴുകയായിരുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.