Tuesday, October 16th, 2018

ഗര്‍ഭകാലത്ത് സ്‌ട്രെസിനോട് നോ പറയാം..

ഗര്‍ഭകാലത്ത് സ്‌ട്രെസ് അനുഭവിക്കുന്നത് കുഞ്ഞിനും അമ്മയ്ക്കും ഗുണം ചെയ്യുന്നതല്ല

Published On:Oct 3, 2018 | 10:56 am

ഗര്‍ഭകാലത്ത് സ്ത്രീ സ്‌ട്രെസ് അനുഭവിക്കുന്നത് സാധാരണമാണ്. കുഞ്ഞിന്റെ ആരോഗ്യം, സ്വന്തം ആരോഗ്യപ്രശ്‌നം എന്നിവയെല്ലാം സ്‌ട്രെസിന് കാരണമാക്കുന്നു. പ്രത്യേകിച്ച് ആദ്യമായി ഗര്‍ഭിണിയാവുകയാണെങ്കില്‍ സ്‌ട്രെസ് കൂടുതലായിരിക്കും. എന്നാല്‍, ഗര്‍ഭകാലത്ത് സ്‌ട്രെസ് അനുഭവിക്കുന്നത് കുഞ്ഞിനും അമ്മയ്ക്കും ഗുണം ചെയ്യുന്നതല്ല. ഉറക്കമില്ലായ്മ, ഇടയ്കിടയ്ക്കുള്ള തലവേദന, ഒന്നിനോടും താല്പര്യമില്ലായ്മ എന്നിവയെല്ലാം സ്‌ട്രെസിന്റെ ഭാഗമാണ്. ഈ പ്രശ്‌നമുള്ളവര്‍ക്ക് ആവശ്യം നല്ല വിശ്രമമാണ്.
ഭാരിച്ച ഉത്തരവാദിത്വം ഉണ്ടെങ്കില്‍ അത് ഓരോന്നായി കുറച്ച് കൊണ്ട് വരണം. ആ സമയം വിശ്രമിക്കാനും താല്പര്യമുള്ള പുസ്തകങ്ങള്‍ വായിക്കാനും സംഗീതം കേള്‍ക്കാനുമായി വിനിയോഗിക്കാം. സന്തോഷമുള്ള കാര്യങ്ങള്‍ക്ക് മാത്രം കേള്‍ക്കുക, എടുക്കുക. ഗര്‍ഭിണികള്‍ക്ക് നല്ല ഉറക്ക ക്ഷീണമുണ്ടാവാറുണ്ട്. അതിാല്‍ തന്നെ നല്ലതുപോലെ ഉറങ്ങാന്‍ ശ്രമിക്കുക. സ്ട്രെസ് ഹോര്‍മോണുകളെ കുറയ്ക്കാനും നല്ല ഊര്‍ജ്ജം പകരാനും ഇടയ്ക്കിടെയുള്ള ഉറക്കം നല്ലതാണ്.
എല്ലാ ദിവസവും അര മണിക്കൂര്‍ മെഡിറ്റേഷന്‍ ചെയ്യുന്നത് ഹൃദയത്തിനും രക്ത സമ്മര്‍ദ്ദത്തിനും നല്ലതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഭര്‍ത്താവിനോടോ വീട്ടുകാരോടോ സുഹൃത്തുക്കളോടോ തുറന്ന് സംസാരിക്കുന്നത് മാനസിക ആരോഗ്യത്തിനു നല്ലതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 2
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 3
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 4
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 5
    5 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 6
    9 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 7
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 8
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 9
    9 hours ago

    കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണം