Wednesday, August 21st, 2019

മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്

വ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു

Published On:May 11, 2019 | 9:29 am

ഇന്നത്തെ തിരക്കുപിടിച്ച ജോലിക്കിടയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അനുഭവിക്കുന്ന പ്രശ്‌നമാണ് മാനസിക സമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം കാരണം നിരവധി അസ്വസ്ഥതകളാണ് പലരും നേരിടുന്നത്. ഏകാഗ്രത നഷ്ടമാകുക, തലവേദന, വിശപ്പില്ലായ്മ അങ്ങനെ പല പ്രശ്‌നങ്ങളും നേരിടുന്നു. അവസാനം ഇത് വിഷാദരോഗമായി മാറുന്നതിന് കാരണവുമാകുന്നു. അതിനാല്‍ തന്നെ മാനസിക രോഗം പിടിപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വ്യായാമം ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും മാനസികസമ്മര്‍ദ്ദത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ഈ ദുശ്ശീലങ്ങള്‍ കാലക്രമത്തില്‍ മാനസികസമ്മര്‍ദ്ദം വഷളാവാന്‍ മാത്രമേ ഉപകരിക്കൂ. അതിനാല്‍ ഈ ദുശീലങ്ങള്‍ പാടെ ഒഴിവാക്കുക. നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുക. എന്ത് കാര്യമായാലും നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ എന്നും കഴിഞ്ഞില്ലങ്കിലും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക. പാട്ട് പാടുക, ഡാന്‍ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചിലര്‍ക്ക് സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും.
വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്. എത്ര തിരക്കായാലും കൃത്യ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, നമുക്ക് മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്‍കാണുക, യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊടൊപ്പമിരിക്കുമ്പോള്‍ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു