Sunday, January 20th, 2019

നിങ്ങളുടെ നഖം എളുപ്പത്തില്‍ ഒടിഞ്ഞുപോകുന്നുണ്ടോ?

ബലം കുറഞ്ഞ നഖങ്ങള്‍ ചില വഴികളിലൂടെ പരിഹരിക്കാം

Published On:Apr 17, 2018 | 8:51 am

ബലം കുറഞ്ഞ എളുപ്പത്തില്‍ പൊട്ടി പോകുന്ന നഖങ്ങള്‍ പലര്‍ക്കുമുണ്ട്. എത്ര വളര്‍ത്തിയാലും എന്തെങ്കിലും കരണത്താല്‍ അവ ഒടിഞ്ഞു പോകുന്നു. വളരെ നാളുകളായി നെയില്‍ പോളിഷ് തുടര്‍ച്ചയായി ഉപയോഗിച്ചതിന്റെ ഫലമാകാം. അല്ലെങ്കിലും ചില രോഗങ്ങളുടെ ഫലമായും നഖങ്ങള്‍ക്ക് ബലമില്ലാതാകുന്നു. ബലം കുറഞ്ഞ നഖങ്ങള്‍ ചില വഴികളിലൂടെ പരിഹരിക്കാം. നാരങ്ങ വിരലുകള്‍ക്ക് ശക്തി കൂട്ടുന്നതിന് ഒപ്പം അവയ്ക്ക് തിളക്കവും നല്‍കുന്നു. ഒരു ടീസ്പൂണ്‍ നാരങ്ങ നീരിലേക്ക് 3 ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കുക. ഇത് ചൂടാക്കിയകിന് ശേഷം കോട്ടന്‍ ബോള്‍ ഉപയോഗിച്ച് വിരലില്‍ പുരട്ടാം. രാത്രി കിടക്കുമ്പോള്‍ കയ്യില്‍ ഗ്ലൗസ് ധരിച്ചും കിടക്കുക.
ഈര്‍പ്പമില്ലാത്തതിനെ തുടര്‍ന്നാണ് നഖങ്ങള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത് എങ്കില്‍ മുട്ടയിലെ മഞ്ഞ ഉപയോഗിക്കാം. പാലില്‍ മുട്ടയിലെ മഞ്ഞ ഭാഗം മിക്സ് ചെയ്ത്, ശേഷം ഈ മിശ്രിതം കൈവിരലുകളില്‍ പുരട്ടാം. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകി കളയാം. നഖങ്ങള്‍ക്ക് ശക്തി നല്‍കുന്നതിനായി ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ വളരെ അധികം അടങ്ങിയിരിക്കുന്ന നനുത്ത കൊഴുപ്പ് നഖങ്ങളില്‍ ജലാംശം നിറയ്ക്കുന്നു. ചൂടു കുറഞ്ഞ വെളിച്ചെണ്ണ കൈകളില്‍ പുരട്ടി അഞ്ച് മിനിറ്റ് നേരം നന്നായി മസാജ് ചെയ്യുക.
ചൂടുള്ള വെളിച്ചെണ്ണയിലേക്ക് ഏതാനും തുള്ളി നാരങ്ങ നീര് ഒഴിക്കുക. ചൂടാറിയതിന് ശേഷം വിരലുകള്‍ ഇതില്‍ മുക്കി വയ്ക്കണം. പത്ത് മിനിറ്റ് മുക്കിവെയ്ക്കാം. രാത്രി കിടക്കാനായി പോകുന്നതിന് മുന്‍പ് ഇത് ചെയ്യുക. ഉറങ്ങുമ്പോള്‍ കൈയില്‍ ഗ്ലൗസ് ധരിക്കാം. നഖത്തിന്റെ കരുത്തും, ഭംഗിയും വീണ്ടെടുക്കാന്‍ ചൂടെണ്ണകള്‍ക്ക് സാധിക്കും. ജോജോബ ഓയില്‍, ബദാം ഓയില്‍ എന്നിവ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് ചൂടാക്കുകയും, കോട്ടന്‍ ബോളുകളില്‍ മുക്കി ഇത് നിങ്ങളുടെ വിരലുകളില്‍ വയ്ക്കുകയും ആവാം. പത്ത് മിനിറ്റ് ഇത് കയ്യില്‍ വയ്ക്കുക. നഖങ്ങള്‍ക്കുള്ളിലേക്ക് ഈ എണ്ണ അലിഞ്ഞ് ചേരുന്നത് വരെ തുടരുക.

LIVE NEWS - ONLINE

  • 1
    6 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    8 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    10 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    14 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    14 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    1 day ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    1 day ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം