Thursday, February 21st, 2019

തെരുവ് നായ്ക്കളെ എത്രകാലം സഹിക്കണം?

തെരുവ് നായ്ക്കളെ സഹിച്ച് ജനത്തിന് മടുത്തു. തെരുവ് നായ്ക്കളുടെയും ഭ്രാന്തന്‍ കുറുക്കന്മാരുടെയും കടിയേറ്റ് നിത്യേന ചികിത്സ തേടിയെത്തുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകുകയാണ്. നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും പേപിടിച്ച നായ്ക്കളും കുറുക്കന്മാരും സൈ്വര്യവിഹാരം നടത്തുമ്പോള്‍ നിയമങ്ങള്‍ കടലാസില്‍ മയങ്ങുകയാണ്. പാപ്പിനിശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഈയടുത്ത നാളുകളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമായത്. ഭീതികാരണം അവിടെ ജനം പുറത്തിറങ്ങാന്‍ മടിക്കുകയാണെന്നുമാത്രമല്ല, പുറത്തേക്ക് ഇറങ്ങുന്നവര്‍ കയ്യില്‍ വടിയും കല്ലും കരുതുകയാണ്. ഈ ഭാഗത്ത് കുരുന്നുകള്‍ പുസ്തകം നിറച്ച ബാഗിനും കുപ്പിവെള്ളത്തിനും പുറമെ കയ്യില്‍ വടിയുമെടുത്താണ് … Continue reading "തെരുവ് നായ്ക്കളെ എത്രകാലം സഹിക്കണം?"

Published On:Oct 23, 2013 | 12:30 pm

തെരുവ് നായ്ക്കളെ സഹിച്ച് ജനത്തിന് മടുത്തു. തെരുവ് നായ്ക്കളുടെയും ഭ്രാന്തന്‍ കുറുക്കന്മാരുടെയും കടിയേറ്റ് നിത്യേന ചികിത്സ തേടിയെത്തുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ പെരുകുകയാണ്. നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും പേപിടിച്ച നായ്ക്കളും കുറുക്കന്മാരും സൈ്വര്യവിഹാരം നടത്തുമ്പോള്‍ നിയമങ്ങള്‍ കടലാസില്‍ മയങ്ങുകയാണ്. പാപ്പിനിശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് ഈയടുത്ത നാളുകളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമായത്. ഭീതികാരണം അവിടെ ജനം പുറത്തിറങ്ങാന്‍ മടിക്കുകയാണെന്നുമാത്രമല്ല, പുറത്തേക്ക് ഇറങ്ങുന്നവര്‍ കയ്യില്‍ വടിയും കല്ലും കരുതുകയാണ്. ഈ ഭാഗത്ത് കുരുന്നുകള്‍ പുസ്തകം നിറച്ച ബാഗിനും കുപ്പിവെള്ളത്തിനും പുറമെ കയ്യില്‍ വടിയുമെടുത്താണ് സ്‌കൂളിലേക്ക് പോവുന്നത്. അത്ര രൂക്ഷമാണ് പാപ്പിനിശ്ശേരിയിലെ കാര്യങ്ങള്‍. ഇവിടെ ഒരു നായയുടെ മാത്രം അക്രമത്തിനിരയായത് 14 പേരാണ്. വ്യത്യസ്ത ദിവസങ്ങളില്‍ സമാന സംഭവങ്ങളുമുണ്ടായി. ദേശീയ പാതയ്ക്കരികില്‍ കണ്ടമാനം മാലിന്യങ്ങള്‍ തള്ളുന്നത് പതിവായ പശ്ചാത്തലത്തിലാണ് ഈ ഭാഗത്ത് തെരുവ് നായ ശല്ല്യം രൂക്ഷമായത് വിദൂരസ്ഥലങ്ങളില്‍ നിന്നുപോലുമുള്ള അറവ് മാലിന്യങ്ങള്‍, വിവാഹ-സല്‍ക്കാര പാര്‍ട്ടി അവശിഷ്ടങ്ങള്‍ തുടങ്ങിയവ രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ വാഹനങ്ങളില്‍ കൊണ്ടുവന്നുതള്ളുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിട്ട് കാലമേറെയായെങ്കിലും ഇന്നും ഇത് അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചില്ലെന്നത് വിരോധാഭാസം തന്നെ. വളപട്ടണം പുഴയോരത്തെ കണ്ടല്‍ കാടുകളാണ് നായ്ക്കളുടെയും കുറുക്കന്മാരുടെയും വിഹാരകേന്ദ്രം. എന്തിനേറെ രാത്രികാലങ്ങളില്‍ കുറുനരികളെ പോലും ഇവിടെ യഥേഷ്ടം കാണുന്നുണ്ടെന്നാണ് ഇതുവഴി കടന്നുപോകുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്.
പാപ്പിനിശ്ശേരിയിലേത് ഒറ്റപ്പെട്ടസംഭവമല്ല. ജില്ലയുടെ നാനാഭാഗത്തുനിന്നും തെരുവ് നായ്ക്കളെക്കുറിച്ചും ഭ്രാന്തന്‍ കുറുക്കന്മാരെ സംബന്ധിച്ചുമുള്ള ഒട്ടേറെ വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. മനുഷ്യരെ മാത്രമല്ല ഇവറ്റകള്‍ ആക്രമിക്കുന്നത്. വീട്ടുമൃഗങ്ങള്‍ പോലും തെരുവ് നായ്ക്കളുടെയും കുറുക്ക•ാരുടെയും കിരാത അക്രമണങ്ങള്‍ക്കിരയാവുന്നുണ്ട്. ഈയടുത്ത കാലത്ത് എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സ്ഥിതിവിശേഷം സംജാതമായതെന്ന് അധികൃതര്‍ ഇരുന്നുചിന്തിക്കേണ്ടകാലമാണിത്. തെരുവ് നായ്ക്കളുടെയും മറ്റും കടിയേറ്റ് ചികിത്സ തേടിയെത്തുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ യഥേഷ്ടം പുറത്തുവന്നിട്ടും ഇവയുടെ ഭീഷണിയില്‍ നിന്ന് ജനത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തവം. നേരത്തെ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്തുകള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. മാത്രവുമല്ല ഇവറ്റകളെ കണ്ടെത്തി നശിപ്പിക്കുന്നതിലും നേരത്തെ പലപഞ്ചായത്തുകളും കാണിച്ച താല്‍പ്പര്യത്തില്‍ നിന്ന് ഏറെ പിന്നോക്കം പോയതും തെരുവ് നായ്ക്കളുടെയും മറ്റും ഭീഷണിക്കുകാരണമാവുന്നുണ്ട്. ഓഗസ്റ്റ്, സപ്തംബര്‍ മാസങ്ങളിലാണ് ഭ്രാന്തന്‍ നായ്ക്കളെയും കുറുക്കന്മാരെയും കൂടുതലായി കണ്ടുവരുന്നത്. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ട ഇത്തരം മാസങ്ങളില്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. ശസ്ത്രക്രിയ നടത്തി പേ വിഷബാധനിയന്ത്രണത്തിന് വിധേയമാക്കിയാല്‍ അത്തരം നായ്ക്കളെ കൊണ്ട് വലിയ ശല്ല്യമൊന്നുമുണ്ടാവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഏറ്റവും ചുരുങ്ങിയ പക്ഷം ഈയൊരുകാര്യമെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ ചെയ്യേണ്ടിയിരുന്നു. എന്നുപറയുമ്പോഴും പഞ്ചായത്തുകളും ഇക്കാര്യത്തില്‍ ചില പരിമിതികള്‍ നേരിടുന്നുണ്ട്. മുന്‍പത്തെ പോലെ പട്ടിപിടുത്തക്കാരെ ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതാണ് ഗ്രാമപഞ്ചായത്തുകള്‍ നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. ഇതിനെ എങ്ങിനെതരണം ചെയ്യുമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തന്നെ ചില തീരുമാനങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. തെരുവ് നായ്ക്കളുടെ വര്‍ദ്ധിച്ചു വരുന്ന ശല്ല്യത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭാവിയിലിത് സാമൂഹ്യപ്രശ്‌നമായി മാറും.

LIVE NEWS - ONLINE

 • 1
  25 mins ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  3 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  4 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  5 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  5 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  5 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  5 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്