Saturday, September 22nd, 2018

തെരുവുനായശല്യം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനം വേണം

സംസ്ഥാനത്ത് തെരുവുനായശല്യം ഗുരുതര സാമൂഹികപ്രശ്‌നമായി മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പ്രശ്‌നം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികള്‍ വൈകുകയാണ്. തെരുവുനായ പ്രശ്‌നം കേരളത്തില്‍ മാത്രം ഇത്ര സങ്കീര്‍ണമാവാന്‍ കാരണമെന്തെന്ന് രാജ്യത്തെ പരമോന്നത കോടതി പോലും ചോദിക്കുന്ന അവസ്ഥയുണ്ടായി. മനുഷ്യജീവനാണ് നായ്ക്കളേക്കാള്‍ പ്രാധാന്യമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. ആക്രമണകാരികളായ മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് നിയമതടസങ്ങളില്ലെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതിയും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തെരുവുനായ ശല്യം പഠിക്കാന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി സിരിജഗന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെ സുപ്രിംകോടതി നേരത്തെ … Continue reading "തെരുവുനായശല്യം നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനം വേണം"

Published On:Jun 27, 2018 | 1:28 pm

സംസ്ഥാനത്ത് തെരുവുനായശല്യം ഗുരുതര സാമൂഹികപ്രശ്‌നമായി മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. പ്രശ്‌നം രൂക്ഷമായിട്ടും ഫലപ്രദമായ നടപടികള്‍ വൈകുകയാണ്. തെരുവുനായ പ്രശ്‌നം കേരളത്തില്‍ മാത്രം ഇത്ര സങ്കീര്‍ണമാവാന്‍ കാരണമെന്തെന്ന് രാജ്യത്തെ പരമോന്നത കോടതി പോലും ചോദിക്കുന്ന അവസ്ഥയുണ്ടായി. മനുഷ്യജീവനാണ് നായ്ക്കളേക്കാള്‍ പ്രാധാന്യമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ണായക വിധി. ആക്രമണകാരികളായ മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് നിയമതടസങ്ങളില്ലെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതിയും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തെരുവുനായ ശല്യം പഠിക്കാന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് സി സിരിജഗന്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധ സമിതിയെ സുപ്രിംകോടതി നേരത്തെ നിയോഗിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറും നിയമവകുപ്പ് സെക്രട്ടറിയും അംഗങ്ങളായ സമിതി ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍, ഉചിതമായ നടപടിയെടുക്കുന്നതില്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ് സര്‍ക്കാര്‍. പ്രശ്‌നം മൂന്നുവര്‍ഷത്തിനുള്ളില്‍ പരിഹരിക്കുമെന്നാണ് തദ്ദേശഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍, എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തില്‍ തിട്ടമില്ല. തെരുവുനായ ശല്യം സംസ്ഥാനത്തെ ഏതെങ്കിലുമൊരു പ്രദേശത്തിന്റെ പ്രശ്‌നമല്ല. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഒന്നാകെ അഭിമുഖീകരിക്കുന്ന ഗുരുതരമായ വിഷയമാണ്. നൂറുകണക്കിനാളുകളാണ് ഇവയുടെ ആക്രമണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നത്. ഇതിനകം നിരവധി പേര്‍ കടിയേറ്റ് മരിച്ചു. കൊന്നൊടുക്കുകയോ നിയന്ത്രണ വിധേയമാക്കാനുള്ള കാര്യക്ഷമമായ നടപടികളോ ഇല്ലാത്തതിനാല്‍ അവയുടെ എണ്ണം ഭീതിതമാംവിധം വര്‍ധിക്കുകയാണ്. വന്ധ്യംകരണത്തിലൂടെ തെരുവുനായ്ക്കളുടെ എണ്ണം കുറക്കുന്നത് അത്ര പ്രായോഗികമല്ല. വന്ധ്യംകരണ ശസ്ത്രക്രിയക്ക് പ്രത്യേക സര്‍ജിക്കല്‍ ലാബ് വേണം. സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തണം. ഇതെല്ലാം സജ്ജീകരിച്ചാല്‍ തന്നെ നായപിടുത്തക്കാരെ കിട്ടാനുമില്ല. ഇതിനകം പദ്ധതിക്ക് തുടക്കമിട്ട തദ്ദേശസ്ഥാപനങ്ങള്‍ തന്നെ കുഴങ്ങുകയാണ്. ഈ സാമൂഹിക പ്രശ്‌നത്തില്‍ അധികൃതര്‍ വ്യക്തവും പ്രായോഗികവുമായ നിലപാട് കൈക്കൊള്ളേണ്ടതുണ്ട്. അക്രമകാരികളും ജനങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കുന്നതുമായ നായ്ക്കളെ കൊല്ലുകയാണ് പ്രായോഗിക പരിഹാരം. കപട മൃഗസ്‌നേഹികളുടെ പ്രതിഷേധങ്ങള്‍ അവഗണിക്കാവുന്നതേയുള്ളൂ.
സുപ്രിംകോടതി ചൂണ്ടിക്കാട്ടിയതു പോലെ, മനുഷ്യന്റെ ജീവന് തന്നെയാണ് പരമപ്രധാനം. നേരത്തെ നിയമസഭയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ബീഫ് നിരോധനത്തിനെതിരേ ഒറ്റക്കെട്ടായി തീരുമാനമെടുത്തതു പോലെ, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തെരുവുനായ വിഷയത്തിലും ഒരു സര്‍വകക്ഷി സമ്മേളനംകൂടി തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ.

LIVE NEWS - ONLINE

 • 1
  1 min ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 2
  4 mins ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

 • 3
  6 mins ago

  കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

 • 4
  17 mins ago

  ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

 • 5
  55 mins ago

  ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

 • 6
  1 hour ago

  മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

 • 7
  1 hour ago

  സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

 • 8
  2 hours ago

  ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

 • 9
  2 hours ago

  സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍