Saturday, September 22nd, 2018

തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

കോട്ടയം: പെരുവയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുത്തോലപുരം കിഴക്കേതേനായില്‍ ലീലാമ്മ(50), വടുകുന്നപ്പുഴ കുറ്റിയിടയില്‍ ഭാരതി(74), മുളക്കുളം പാലമറ്റത്തില്‍ രാജപ്പന്‍(74) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് കടിയേറ്റിരിക്കുന്നത്. രാജപ്പന്റെ കൈ കടിച്ച് വലിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പെരുവ ജങ്ഷനിലാണ് സംഭവം. ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഉടന്‍തന്നെ അതുവഴിവന്ന ആരോഗ്യ വകുപ്പിന്റെ ജീപ്പില്‍ അറുനൂറ്റിമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പിന്നീട് ഇവരെ വിദഗ്ദ്ധ ചികിത്സക്കായി … Continue reading "തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്"

Published On:Jul 21, 2018 | 8:03 am

കോട്ടയം: പെരുവയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുത്തോലപുരം കിഴക്കേതേനായില്‍ ലീലാമ്മ(50), വടുകുന്നപ്പുഴ കുറ്റിയിടയില്‍ ഭാരതി(74), മുളക്കുളം പാലമറ്റത്തില്‍ രാജപ്പന്‍(74) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് കടിയേറ്റിരിക്കുന്നത്. രാജപ്പന്റെ കൈ കടിച്ച് വലിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ പെരുവ ജങ്ഷനിലാണ് സംഭവം. ബസ് കാത്തുനിന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ ഉടന്‍തന്നെ അതുവഴിവന്ന ആരോഗ്യ വകുപ്പിന്റെ ജീപ്പില്‍ അറുനൂറ്റിമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെനിന്നും പിന്നീട് ഇവരെ വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നായ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. ജങ്ഷനില്‍ നിന്നവര്‍ ബഹളംെവച്ചതിനെത്തുടര്‍ന്ന് മൂര്‍ക്കാട്ടുപടി ഭാഗത്തേക്ക് ഓടിരക്ഷപെട്ടു. പുറകെയെത്തിയ നാട്ടുകാര്‍ മൂര്‍ക്കാട്ടുപടിയിലെ ബിവറേജ് ഷോപ്പിന് സമീപം തെരുവ് നായയെ തല്ലിക്കൊന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    9 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    12 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    14 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    14 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    14 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    17 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    17 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    17 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള