Wednesday, August 21st, 2019

തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published On:Jul 24, 2019 | 12:35 pm

കാസര്‍കോട്: മടിക്കൈയില്‍ ആറുവയസുകാരനെ തെരുവ് ായ കടിച്ചുപറിച്ചു. സൗദി പ്രവാസി അജാനൂര്‍ മുട്ടുംതലയിലെ നിസാമുദ്ദീന്‍ മടിക്കൈ മുണ്ടോട്ട് കയ്യുള്ളകൊച്ചിയിലെ സാഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ നബീലി (6)നെയാണ് തെരുവുനായ കടിച്ചു പറിച്ചത്. നന്ദാവനം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ തൊട്ടടുത്തുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോവുമ്പോഴാണ് ചാടിവീണ തെരുവുനായ നബീലിനെ കടിച്ചുപറിച്ചത്. നിലത്തുവീണ് മുഖം മണ്ണോടു ചേര്‍ത്തു പിടിച്ചതിനാല്‍ തലക്കും കൈകള്‍ക്കും ചുമലിനുമാണ് നായ കടിച്ചത്. ആറോളം കടിയേറ്റ നബീലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ നായ തന്നെ മടിക്കൈ പൂത്തക്കാല്‍, മുണ്ടോട്ട്, മണക്കടവ് ഭാഗങ്ങളില്‍ നിന്നായി നാലോളം പേരെ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. മണക്കടവ് വാഴക്കാടന്‍ കുഴിയില്‍ പത്മനാഭന്‍, മടിക്കൈ വനിതാ ബാങ്ക് ഉദ്യോഗസ്ഥന്‍ നീരളിയിലെ രമേശന്‍, മുണ്ടോട്ടെ ഗൗരി എന്നിവര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. നാട്ടില്‍ ഭീതി പരത്തിയ തെരുവുനായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.
ജില്ലയില്‍ കാലവര്‍ഷത്തോടൊപ്പം ജനങ്ങളില്‍ ഭീതി ഉയര്‍ത്തി തെരുവുനായ ശല്യം വര്‍ദ്ധിച്ചുവരികയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു