Friday, April 26th, 2019

തെരുവ് നായ്ക്കളുടെ ആക്രമണം; കോടതി നിര്‍ദേശം നടപ്പിലാക്കണം

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിഗജന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായി പരിക്കേറ്റ ആളുകള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ അക്രമം വര്‍ധിച്ചുവരുന്നതായ പരാതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിലവിലുണ്ട്. നായകള്‍ പെറ്റുപെരുകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടികള്‍ … Continue reading "തെരുവ് നായ്ക്കളുടെ ആക്രമണം; കോടതി നിര്‍ദേശം നടപ്പിലാക്കണം"

Published On:Jul 17, 2018 | 1:43 pm

തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ജസ്റ്റിസ് സിരിഗജന്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. തെരുവ് നായ്ക്കളുടെ അക്രമത്തിനിരയായി പരിക്കേറ്റ ആളുകള്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ അക്രമം വര്‍ധിച്ചുവരുന്നതായ പരാതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നിലവിലുണ്ട്. നായകള്‍ പെറ്റുപെരുകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീരിക്കണമെന്ന കോടതി നിര്‍ദേശവും നിലവിലുണ്ട്. പക്ഷെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഫലപ്രദമായി ഇത് നടപ്പിലാക്കാന്‍ കഴിയുന്നില്ല. മുമ്പൊക്കെ അലഞ്ഞുതിരിയുന്ന തെരുവ് പട്ടികളെ പിടികൂടാനും കൊല്ലാനും ആളുകളെ ചുമതലപ്പെടുത്താറുണ്ട്. പക്ഷെ മൃഗങ്ങളെ കൊല്ലുന്നതിന് മുമ്പത്തെ കേന്ദ്രസര്‍ക്കാറുണ്ടാക്കിയ നിയമം തടസമായപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പട്ടിപിടുത്തത്തില്‍ നിന്ന് പിറകോട്ട് പോയി. തെരുവ്പട്ടികള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കാന്‍ അവയെ പിടികൂടി വന്ധ്യംകരിക്കുന്നതിന് നിര്‍ദേശമുണ്ടായെങ്കിലും ഈ നടപടിയും ഫലപ്രദമായി സംസ്ഥാനത്ത് നടപ്പാക്കാനായില്ല. ചില പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും വന്ധ്യംകരണ നടപടിക്ക് തുടക്കം കുറിച്ചിരുന്നു. പക്ഷെ സാമ്പത്തിക വിഷമവും ആവശ്യത്തിന് ഫണ്ടിന്റെ അഭാവവും വന്ധ്യംകരണ നടപടിക്ക് തടസമായി. നഗര, ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നത് ഇപ്പോഴും തുടരുന്നു. കാല്‍നടയാത്രക്കാരാണ് ഇപ്പോള്‍ പട്ടികളുടെ അക്രമണത്തിനിരയാകുന്നത്. രാവിലെ നടക്കാനിറങ്ങുന്നവരും സ്‌കൂള്‍ കുട്ടികളും, രാത്രികാലങ്ങളില്‍ വാഹനമിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നവരും ഇപ്പോള്‍ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. കേരളത്തിലെ തെരുവ്‌നായ് പ്രശ്‌നം സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാനാണ് 2016 ഏപ്രില്‍ മാസത്തില്‍ ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. സമിതി പഠനം നടത്തിയശേഷം സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊതു ആരോഗ്യകേന്ദ്രത്തില്‍ പേ വിഷമരുന്നുകള്‍ ലഭ്യമാക്കാനും മാലിന്യ നിര്‍മാര്‍ജ്ജനത്തിനും തെരുവ് പട്ടികളെ വന്ധ്യംകരിക്കുന്നതിനും നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്തുന്നതിനും ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കുന്നതിനും നിര്‍ദേശമുണ്ടായിരുന്നു. നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയ ജോസ് സെബാസ്റ്റ്യന്‍ എന്നാളുടെ അപേക്ഷ പരിഗണിച്ച കോടതി നഷ്ടപരിഹാരത്തിന് ആവശ്യപ്പെട്ട 247 ശുപാര്‍ശകളില്‍ 129 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം നല്‍കാന്‍ ബാക്കിയുണ്ടെന്ന് കണ്ടെത്തി. കോടതി നിര്‍ദേശങ്ങള്‍ യഥാസമയം നടപ്പിലാക്കാത്തതിന്റെ ദുരിതം ഇന്നും ജനങ്ങള്‍ അനുഭവിക്കുകയാണ്. കോടതി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദേശം നല്‍കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എത്രയും വേഗം ഉണ്ടാകേണ്ടിയിരിക്കുന്നു.

LIVE NEWS - ONLINE

  • 1
    2 mins ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 2
    30 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 3
    37 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 4
    42 mins ago

    രാജസ്ഥാന് മിന്നും ജയം

  • 5
    54 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 6
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 7
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 8
    15 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 9
    18 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി