Tuesday, October 16th, 2018

തെരുവ് പട്ടികള്‍ പെരുകുന്നതിനെതിരെ നടപടി വേണം

തെരുവ് പട്ടികള്‍ പെരുകുന്നു. ജനം ഭീതിയില്‍. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ നടപടി മാത്രമില്ല. കണ്ണൂര്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് പട്ടികളുടെ എണ്ണം പെരുകി വരികയാണ്. ഇന്നലെ കതിരൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ പതിനേഴുപേര്‍ക്ക് പരിക്കേറ്റു. പുല്ല്യോട്ട് കാരക്കുന്ന്, കുറ്റ്യേരിച്ചാല്‍ എന്നിവിടങ്ങളില്‍ നിന്ന് കടിയേറ്റവര്‍ക്ക് വിവിധ ആശുപത്രികളില്‍ കുത്തിവെപ്പ് നല്‍കി. കഴിഞ്ഞാഴ്ചയില്‍ ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരം, നേരം പോക്ക്, എടക്കാനം, കീരിയോട്, വള്ളിയാട്, ഉളിയില്‍, പയഞ്ചേരി, കീഴൂര്‍, പായം. അളപ്ര, പെരുമ്പറമ്പ് … Continue reading "തെരുവ് പട്ടികള്‍ പെരുകുന്നതിനെതിരെ നടപടി വേണം"

Published On:Dec 1, 2017 | 2:52 pm

തെരുവ് പട്ടികള്‍ പെരുകുന്നു. ജനം ഭീതിയില്‍. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ നടപടി മാത്രമില്ല. കണ്ണൂര്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് പട്ടികളുടെ എണ്ണം പെരുകി വരികയാണ്.
ഇന്നലെ കതിരൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ പതിനേഴുപേര്‍ക്ക് പരിക്കേറ്റു. പുല്ല്യോട്ട് കാരക്കുന്ന്, കുറ്റ്യേരിച്ചാല്‍ എന്നിവിടങ്ങളില്‍ നിന്ന് കടിയേറ്റവര്‍ക്ക് വിവിധ ആശുപത്രികളില്‍ കുത്തിവെപ്പ് നല്‍കി. കഴിഞ്ഞാഴ്ചയില്‍ ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരം, നേരം പോക്ക്, എടക്കാനം, കീരിയോട്, വള്ളിയാട്, ഉളിയില്‍, പയഞ്ചേരി, കീഴൂര്‍, പായം. അളപ്ര, പെരുമ്പറമ്പ് എന്നിവിടങ്ങളിലും തെരുവ് നായക്കള്‍ കൂട്ടത്തോടെ ഭീതി പരത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടങ്ങളില്‍ കുട്ടികളെ ഭയത്തോടെയാണ് രക്ഷിതാക്കള്‍ സ്‌കൂളിലയക്കുന്നത്.കുട്ടികളെ സ്‌കൂളിലയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. ഇരിട്ടി, തലശ്ശേരി കൊളശ്ശേരി, ചക്കരക്കല്‍, അഞ്ചരക്കണ്ടി, മട്ടന്നൂര്‍, കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, തളിപ്പറമ്പ്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം തെരുവ് പട്ടികളുടെ ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ നടക്കാനിറങ്ങുന്നവര്‍ ഒറ്റക്ക് പോകാന്‍ ഭയക്കുന്നു. ആളുകള്‍ കൂട്ടമായി കയ്യില്‍ വടിയുമായാണ് ഇപ്പോള്‍ നടക്കാനിറങ്ങുന്നത്. മൂന്നും നാലും പേരടങ്ങുന്ന സ്ത്രീകളുള്‍പ്പെടെയുള്ള സംഘങ്ങള്‍ പലരും തെരുവ് പട്ടിയെ പേടിച്ച് വഴിമാറി നടക്കുകയാണ്. റോഡരികുകളില്‍ പുല്ലും കാടും വളര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഭക്ഷിക്കാനാണ് തെരുവ് പട്ടികള്‍ കൂട്ടമായെത്തുന്നത്. റോഡിരികില്‍ രാത്രി സമയത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന അറവുമാടുകളുടെ അവശിഷ്ടങ്ങളും ബാക്കിയായ ഭക്ഷണ സാധനങ്ങളും പട്ടികള്‍ കടിച്ചെടുത്ത് റോഡിലേക്കിടുകയാണ്. ദുര്‍ഗന്ധം കാരണം മൂക്കുപൊത്തിയല്ലാതെ നടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ചില ഗ്രാമീണ റോഡുകള്‍. മലയോര പ്രദേശങ്ങളിലും തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. ഇവയെ വന്ധ്യംകരണം നടത്തി വംശ വര്‍ധന തടയാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ല. തെരുവ്‌നായ ശല്യം ഇല്ലാതാക്കുന്നതിന് പേ വിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറെ പിറകിലാണ്. പ്രഭാത സവാരിക്കിറങ്ങുന്നവരേയും മദ്രസ പഠനത്തിന് പോകുന്ന ചെറിയ കുട്ടികളെയും പട്ടികള്‍ കൂട്ടമായി ആക്രമിച്ച റിപ്പോര്‍ട്ടുകള്‍ നിരവധിയാണ്. പട്ടിയുടെ കടിയേറ്റ് ചികിത്സക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കുത്തിവെപ്പിനുളള മരുന്നും യഥാസമയം കിട്ടാത്ത സ്ഥിതിയുണ്ട്.
നാട്ടിന്‍പുറങ്ങളിലെ പല ആശുപത്രികളിലും പേ വിഷബാധക്കുള്ള മരുന്നുകള്‍ സ്റ്റോക്കില്ല. അക്രമികളായ തെരുവ് പട്ടികളെ കൊല്ലാന്‍ നിയമതടസമുണ്ടെന്ന് പറഞ്ഞ് തദ്ദേശ ഭരണസ്ഥാപനങ്ങള്‍ കൈമലര്‍ത്തുന്നത് ജനങ്ങള്‍ക്ക് വിനയാവുകയാണ്. റോഡരികിലും മറ്റും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെയും ഭക്ഷണാവശിഷ്ടങ്ങള്‍ ഇടുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണം. നിയമം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായിരിക്കണം. ജനത്തിന്റെ സൈ്വര ജീവിതത്തിന് തടസം വരുത്തുന്ന തരത്തിലുള്ള നിയമങ്ങള്‍ പുനപരിശോധിക്കപ്പെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അപകടകാരികളായ തെരുവ് പട്ടികള്‍ നാട്ടില്‍ നിര്‍ബാധം വിഹരിക്കുമ്പോള്‍ ശ്രദ്ധിക്കാനാളില്ല. ഇവയെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുമ്പോഴാണ് നിയമത്തിന്റെ നൂലാമാലയില്‍പെടുക, ഇപ്പോള്‍ പെരുവഴിയില്‍ വെച്ച് മാത്രമല്ല, വീട്ടില്‍ കയറി മനുഷ്യരെ കടിക്കാനും തുടങ്ങിയിട്ടുണ്ട്. ജനത്തിന്റെ സംരക്ഷണം സര്‍ക്കാറിന്റെ കയ്യിലാണ്.

LIVE NEWS - ONLINE

 • 1
  43 mins ago

  നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

 • 2
  44 mins ago

  നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

 • 3
  1 hour ago

  ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

 • 4
  2 hours ago

  ഇന്ധന വില ഇന്നും കൂടി

 • 5
  2 hours ago

  വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

 • 6
  2 hours ago

  കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

 • 7
  3 hours ago

  മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

 • 8
  3 hours ago

  മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

 • 9
  3 hours ago

  മുഖ്യമന്ത്രി നാളെ ഗള്‍ഫിലേക്ക്