Saturday, September 22nd, 2018

തെരുവ് നായ പ്രശ്‌നം: സര്‍ക്കാര്‍ നിലപാട് ഖേദകരം

      തെരുവ് നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ വരുന്ന കാലതാമസം ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. മുമ്പത്തേക്കാളുപരി പൂര്‍വ്വാധികം ശക്തിയോടെയാണ് തെരുവ് നായ്ക്കള്‍ ഇപ്പോള്‍ മനുഷ്യരെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഏറെ വേദനാജനകമായ രംഗങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞിട്ടും അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നത് കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണ്. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലേണ്ടതില്ലെന്നും വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കുമെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ … Continue reading "തെരുവ് നായ പ്രശ്‌നം: സര്‍ക്കാര്‍ നിലപാട് ഖേദകരം"

Published On:Sep 7, 2016 | 2:22 pm

Stray Dog Mad Full

 

 

 
തെരുവ് നായ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതില്‍ വരുന്ന കാലതാമസം ആശങ്കകള്‍ ഇരട്ടിപ്പിക്കുകയാണ്. മുമ്പത്തേക്കാളുപരി പൂര്‍വ്വാധികം ശക്തിയോടെയാണ് തെരുവ് നായ്ക്കള്‍ ഇപ്പോള്‍ മനുഷ്യരെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഏറെ വേദനാജനകമായ രംഗങ്ങള്‍ കണ്‍മുന്നില്‍ തെളിഞ്ഞിട്ടും അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നത് കേരളീയ സമൂഹത്തെ അത്ഭുതപ്പെടുത്തുകയാണ്.
അക്രമകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തെരുവ് നായ്ക്കളെ കൊല്ലേണ്ടതില്ലെന്നും വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കുമെന്നുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ സൂപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നേരത്തെയെടുത്ത തീരുമാനവും ഇപ്പോള്‍ സൂപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും പരസ്പരവൈരുധ്യം നിറഞ്ഞതും ഒരു തരം മലക്കംമറിച്ചിലുമാണ്. ഇക്കാര്യത്തില്‍ അവസാന നിമിഷം നിലപാട് മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ചേതോവികാരമെന്തെന്ന് മനസിലാവുന്നില്ല.
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് തെരുവ് നായ്ക്കളുടെ ആക്രമത്തില്‍ വൃദ്ധ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ഇതിന്റെ ഗൗരവം കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജലീല്‍ അന്നു പറഞ്ഞത് അക്രമകാരിളായ നായ്ക്കളെ കൊന്നൊടുക്കുമെന്നാണ്. മന്ത്രിയുടെ നിലപാടിന് പൊതുസമൂഹത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് കരുതി കാത്തിരിക്കുന്ന ജനങ്ങളെ അങ്ങേയറ്റം നിരാശപ്പെടുത്തുകയാണ് ഇപ്പോഴത്തെ സത്യവാങ്മൂലം. അതേസമയം സത്യവാങ്മൂലത്തില്‍ പല കാര്യങ്ങളും പരാമര്‍ശിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നുവരുന്നുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നല്ലാതെ കൊല്ലുമെന്ന് സത്യവാങ്മൂലത്തില്‍ എവിടെയും പറയുന്നില്ലെന്ന വിമര്‍ശനമാണ് പൊതുവെ ഉയര്‍ന്നുവരുന്നത്.
മനുഷ്യരെ കടിച്ചുകീറുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതിവിധി ഇത്തരുണത്തില്‍ പ്രസക്തമാണ്. നായ്ക്കള്‍ മനുഷ്യരെ കടിച്ചുകീറി കൊല്ലുന്നതും മാരകമായി മുറിവേല്‍പ്പിക്കുന്നതും കേരളീയ സമൂഹത്തില്‍ ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച അവസരത്തിലാണ് ഹൈക്കോടതിക്ക് ഇങ്ങനെയൊരു വിധി പ്രസ്താവിക്കേണ്ടിവന്നത്. എന്നാല്‍ ഈ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനുപം ത്രിപാഠി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്റ്റേ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് എന്തെന്ന് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്.
തെരുവ്‌നായ ശല്യം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്ന് ഇനി അനുഭവത്തില്‍ തെളിയേണ്ടതാണ്. വളര്‍ത്തു നായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഇത് വളര്‍ത്തു നായ്ക്കളുടെ കാര്യത്തില്‍ ശരിയാകുമെങ്കിലും കേരളത്തില്‍ ഇതിലെത്രയോ ഇരട്ടി തെരുവ് നായ്ക്കളാണ്. ഈയൊരുകാര്യം വിസ്മരിക്കരുത്. വന്ധ്യംകരണ നടപടികള്‍ക്കായി ബ്ലോക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എത്ര നായ്ക്കളെ ഇത്തരം ക്യാമ്പുകളിലെത്തിക്കാന്‍ കഴിയുമെന്ന് കണ്ടു തന്നെയറിയണം. പുനരധിവാസത്തിന്റെ സ്ഥിതിയും ഇതുതന്നെയാകാനാണ് സാധ്യത. പ്രായോഗിക തലത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിര്‍ദ്ദേശങ്ങളുടെ ഭാവി കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ഉയര്‍ന്നുവരാനിടയുണ്ട്.
ചില നടപടികളിലൂടെ നായ്ക്കളുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്ന നിലപാടായിരുന്നു നേരത്തെ ഇതിന്റെ ചുമതലയുള്ള വകുപ്പ് മന്ത്രി സ്വീകരിച്ചിരുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്ര നിലപാടിനോട് പൊരുത്തപ്പെടാന്‍ സാധിക്കുകയില്ലെന്ന അഭിപ്രായങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നതാണ്. ഇപ്പോള്‍ കേ രളവും കേന്ദ്രത്തിന് അനുകൂലമായ നിലപാടാണോ ഉയര്‍ത്തിപ്പിടിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്. തെരുവ്‌നായ പ്രശ്‌നം സുപ്രീംകോടതിയിലെത്തിയ പശ്ചാത്തലത്തിലും കടിയേല്‍ക്കുന്നവരുടെ എണ്ണം ഈയിടെ കൂടിവരികയാണ്. ഈയൊരു വേളയില്‍ കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കുകയാണ് വേണ്ടത്.

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  6 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  9 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  12 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  12 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  12 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  14 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  14 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  14 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള