Monday, September 25th, 2017

വയറുവേദനയെ നിസാരമായി കാണരുത്…

കഠിനമായ വേദനയാണെങ്കില്‍ ചികിത്സ നടത്തേണ്ടത് അത്യാവശ്യമാണ്

Published On:Sep 9, 2017 | 9:25 am

വയറുവേദ സാധാരണയായി എല്ലാവരിലും കണ്ടു വരുന്നതാണ്. പല കാരണങ്ങളാല്‍ വയറുവേദന വരാറുണ്ട്. ഗ്യാസ് പ്രശ്‌നം, ഭക്ഷണത്തിലെ പിശക്, എന്നിവ വയറുവേദനയ്ക്ക് കാരണമാവുന്നു. ചിലത് പെട്ടന്ന് ഭേദമാകാറുണ്ട്. പക്ഷെ ചില വയറുവേദന ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ ചികിത്സ ആവശ്യമുള്ളവ.
മൂത്രത്തില്‍ കല്ല് ഉണ്ടെങ്കില്‍ വയറുവേദനയ്ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് കല്ലുകള്‍ പുറത്തു വരുന്ന സമയത്ത്. അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യുന്നു. അതു കൊണ്ടു തന്നെ ചികിത്സതേടേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കൗമാരക്കാരിലും മുതുര്‍ന്നവരിലും കണ്ടു വരുന്ന പ്രശ്‌നമാണ് അള്‍സര്‍. വയറുവേദനയ്ക്ക് കാരണമാവുന്ന ഒരു പ്രധാന ഘടകമാണിത്. പക്ഷെ ഇതിന് പലരും ശ്രദ്ധക്കൊടുക്കാറില്ല എന്നതാണ് സത്യം. വയറ്റിനകത്തെ രക്തസ്രാവവും, അസഹ്യമായ വേദനയും അള്‍സറിനെ മനസിലാക്കാന്‍ സഹായ്ക്കുന്നു. വയറുവേദന വരുമ്പോള്‍ ചിലര്‍ പറയും അത് ഗ്യാസിന്റെ പ്രശ്‌നമാണെന്ന്. എന്നാല്‍ ഗ്യാസ്ട്രബിളിന് സമാനമായ വേദനയാണെങ്കിലും ശ്രദ്ധിക്കണം. ഗാലസ്‌റ്റോണ്‍ പിത്ത സഞ്ചിയില്‍ കല്ലുകള്‍ നിറയുമ്പോള്‍ ഇത്തരത്തിലുള്ള വേദനകളാണ് അനുഭവപ്പെടുക. ഗാലസ്റ്റോണ്‍ ശാസ്ത്രക്രിയയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കൂ. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന വയറുവേദന ശ്രദ്ധിക്കണം. പെട്ടന്നു ചികിത്സ നടത്തിയില്ലെങ്കില്‍ മരണത്തിനു വരെ കാരണമാവുന്നതാണ്.
വയറുവേദന നിസാരമാക്കി തള്ളിക്കളയാനുള്ളതല്ല, പല രോഗങ്ങള്‍ക്കും കാരണമാണ് ഇത്. നിരന്തരമായി വരുന്ന അസഹ്യമായ വേദനകള്‍ക്ക് ചികിത്സ നടത്തേണ്ടതുണ്ട്.

 

LIVE NEWS - ONLINE

  • 1
    23 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    44 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    44 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    47 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    48 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    49 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല