Wednesday, April 24th, 2019

വയറ്റിലെ ക്യാന്‍സര്‍; ലക്ഷണങ്ങള്‍

നിസാരമെന്ന് കരുതുന്ന് പല ലക്ഷണങ്ങളും വയറ്റിലെ ക്യാന്‍സറിന്റെ സൂചനയാവാം

Published On:Nov 5, 2018 | 8:32 am

ഇന്നത്തെ കാലത്ത് കൂടുതല്‍ പേരിലും കാണുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിവസം കഴിയുന്തോറും കൂടി വരുന്നു എന്നുതന്നെ പറയാം. പലപ്പോഴും കൃത്യമായ രോഗനിര്‍ണയം തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നം. ക്യാന്‍സര്‍ ശരീരത്തില്‍ എവിടെ വേണമെങ്കിലും ബാധിക്കാവുന്നതാണ്. എന്നാല്‍, തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മാറുന്ന രോഗമാണിത്. അത്തരത്തില്‍ ഒന്നാണ് വയറ്റിലെ ക്യാന്‍സര്‍. നമ്മള്‍ നിസാരമെന്ന് കരുതുന്ന് പല ലക്ഷണങ്ങളും വയറ്റിലെ ക്യാന്‍സറിന്റെ സൂചനയാവാം. അതിനാല്‍ തന്നെ ആ കാര്യങ്ങളെ പറ്റി കൃത്യമായ അറിവുണ്ടാകണം.
ലക്ഷണങ്ങള്‍
പലപ്പോഴും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. ഭക്ഷണം കഴിച്ചില്ലെങ്കിലും അല്‍പം ഭക്ഷണം മാത്രമാണ് കഴിച്ചതെങ്കിലും വയര്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥ ഉണ്ടാവാം. എന്നാല്‍, ഇത് വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണം കഴിച്ച ഉടനേ വയറു വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് വയറ്റിലെ രോഗങ്ങളുടെ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. മാത്രമല്ല എപ്പോഴും ഏത് സമയത്തും വയറു വേദന അനുഭവപ്പെടുകയും സഹിക്കാനാവാത്ത വേദനയിലേക്ക് അത് മാറുകയും ചെയ്യുമ്പോള്‍ അല്‍പം ഗൗരവമായി തന്നെ ശ്രദ്ധിക്കണം.
മനം പിരട്ടലും ഛര്‍ദ്ദിയം ശ്രദ്ധിക്കണം. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത് ഉണ്ടാവുന്നു. എന്നാല്‍ അത് സ്ഥിരമായി നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. കാരണം വയറ്റില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ ഈലക്ഷണങ്ങള്‍ പതിവാണ്. വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ ഉണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണം ശരിയായ രീതിയിലല്ലെങ്കില്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കാരണം നെഞ്ചെരിച്ചല്‍ ഉണ്ടാവും. എപ്പോഴും നിങ്ങള്‍ക്ക് ക്ഷീണം വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പല രോഗങ്ങളുടേയും തുടക്കമായിരിക്കും ഇത്തരം ക്ഷീണം. ക്യാന്‍സറിന്റെ ലക്ഷണം കൂടിയാണ് ക്ഷീണം

LIVE NEWS - ONLINE

  • 1
    2 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    3 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    6 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    8 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    8 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    8 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    11 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    12 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം