മിസ് പ്യൂട്ടോ റിക്കോ സ്‌റ്റെഫാനി ഡെല്‍ വല്ലേ ലോക സുന്ദരി

Published:December 19, 2016

stephanie-del-valle-miss-world-full

 

 

 
മെരിലന്‍ഡ്: 2016 ലെ ലോകസുന്ദരി പട്ടം പോര്‍ട്ടോ റിക്കോയുടെ സ്‌റ്റെഫാനി ഡെല്‍ വല്ലേ സ്വന്തമാക്കി. നൂറിലധികം പേരെ പിന്നിലാക്കിയാണ് ഈ നേട്ടം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള യാരിറ്റ്‌സ റെയെസ് ഒന്നാം റണ്ണര്‍അപ്പ് ആയപ്പോള്‍ ഇന്തോനേഷ്യയുടെ നടാഷ മാനുവേല രണ്ടാം റണ്ണര്‍അപ്പ് ആയി. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച പ്രിയദര്‍ശിനി ചാറ്റര്‍ജി ഇരുപതാം സ്ഥാനത്താണ് എത്തിയത്. 1975ല്‍ വില്‍നെലിയ മെര്‍സെഡ് മിസ് ലോക സുന്ദരി പട്ടം നേടിയതിനുശേഷം ഇതാദ്യമായാണ് പോര്‍ട്ടോ റിക്കോകാരി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞതവണത്തെ മിസ് വേള്‍ഡ് സ്‌പെയിനിന്റെ മിരിയ ലാലാഗുണ സ്‌റ്റെഫാനിയെ കിരീടം അണിയിച്ചു. 19 വയസുകാരിയായ സ്‌റ്റെഫാനിക്ക് ഇംഗ്ലീഷ്, സ്പാനീഷ്, ഫ്രഞ്ച് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനറിയാം. വിനോദ മേഖലയിലേക്ക് കടക്കാനാണ് 2016 ലെ ലോക സുന്ദരിയുടെ ആഗ്രഹം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.