Monday, November 12th, 2018

അധരവ്യായാമമല്ല, നടപടികളാണ് വേണ്ടത്

        സംസ്ഥാന ധനകാര്യ മാനേജ്‌മെന്റ് കനത്ത പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ട്രഷറികള്‍ക്ക് മുന്‍പിലുണ്ടായ പ്രശ്‌നങ്ങളും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും. സാമ്പത്തീക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുമ്പ് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മുന്നൊരുക്കങ്ങള്‍ അനിവാര്യമായിരുന്നു. എന്നാല്‍ അങ്ങിനെയൊന്നുണ്ടായില്ലെന്നുമാത്രമല്ല, ഇതു സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ പരസ്പരവിരുദ്ധമായി സംസാരിച്ചതും നിലപാടുകള്‍ സ്വീകരിച്ചതും ട്രഷറികള്‍ക്ക് മുമ്പില്‍ തടിച്ചു കൂടിയവരെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ബില്ലുകള്‍ മാറിക്കിട്ടേണ്ടവരെയും അങ്ങേയറ്റം നിരാശപ്പെടുത്തി. സര്‍ക്കാര്‍ … Continue reading "അധരവ്യായാമമല്ല, നടപടികളാണ് വേണ്ടത്"

Published On:Apr 1, 2014 | 2:06 pm

Secretariat TVM Full

 

 

 

 
സംസ്ഥാന ധനകാര്യ മാനേജ്‌മെന്റ് കനത്ത പരാജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ട്രഷറികള്‍ക്ക് മുന്‍പിലുണ്ടായ പ്രശ്‌നങ്ങളും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളും. സാമ്പത്തീക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുമ്പ് ജനങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ മുന്നൊരുക്കങ്ങള്‍ അനിവാര്യമായിരുന്നു. എന്നാല്‍ അങ്ങിനെയൊന്നുണ്ടായില്ലെന്നുമാത്രമല്ല, ഇതു സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ പരസ്പരവിരുദ്ധമായി സംസാരിച്ചതും നിലപാടുകള്‍ സ്വീകരിച്ചതും ട്രഷറികള്‍ക്ക് മുമ്പില്‍ തടിച്ചു കൂടിയവരെയും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ബില്ലുകള്‍ മാറിക്കിട്ടേണ്ടവരെയും അങ്ങേയറ്റം നിരാശപ്പെടുത്തി. സര്‍ക്കാര്‍ സംവിധാനങ്ങളെ ശപിച്ചുകൊണ്ടാണ് പലരും ട്രഷറികളുടെ പടിയിറങ്ങിയത്.
സംസ്ഥാന ഖജനാവിന് പ്രതിസന്ധിയില്ലെന്നാണ് മന്ത്രി മാണി പറഞ്ഞത്. മാണി സര്‍ ഇത് പറയുന്ന അവസരത്തില്‍ പോലും ട്രഷറികള്‍ക്ക് മുന്നിലും മറ്റും നീണ്ടക്യൂവായിരുന്നു. മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് മാണിസാര്‍ ഇതു പറഞ്ഞതെന്ന് ആര്‍ക്കാണറിയാത്തത്. മാണി സാര്‍ ഒരുകാര്യം കൂടി ഇതോടൊപ്പം ചേര്‍ത്തു പറഞ്ഞു. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക നിയന്ത്രണം മാത്രമാണ് നിലവിലുള്ളതെന്നും കൂടി പറഞ്ഞപ്പോള്‍ ഇതുമലക്കം മറിയലാണെന്ന് ചിന്തിക്കാന്‍ മറ്റൊന്നും വേണ്ടിവന്നില്ല. എന്നാല്‍ എത്രകിണഞ്ഞ് പരിശ്രമിച്ചിട്ടും ഇക്കാര്യത്തില്‍ മുഖം രക്ഷപ്പെട്ടില്ലെന്നു മാത്രമല്ല സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്തത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ ഒരു നഖ ചിത്രമാണ് ഇന്നലെ കേരളത്തിലെ എല്ലാ ട്രഷറികള്‍ക്ക് മുന്നിലും കാണാന്‍ സാധിച്ചത്. ജനപ്രതിനിധികള്‍ വരെയാണ് ഇന്നലെ രംഗത്തെത്തിയത്. ട്രഷറികള്‍ക്ക് മുന്നില്‍ കുത്തിയിരുന്നാണ് അവര്‍ പ്രതിഷേധിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍സ് ഉള്‍പ്പെടെയുള്ളവര്‍ കുത്തിയിരിക്കേണ്ടിവന്നതും കെടുകാര്യസ്ഥത നിറഞ്ഞ ധനകാര്യ മാനേജ്‌മെന്റിന്റെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കുന്നു. അര്‍ദ്ധ രാത്രിയില്‍ പോലും പല ട്രഷറികള്‍ക്ക് മുന്നിലും കുത്തിയിരിപ്പും ബഹളവുമായിരുന്നു. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സെക്രട്ടറിമാര്‍ ബില്ലുമായി കാത്തിരിക്കുന്നത് കാണാമായിരുന്നു. കലക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ട്രഷറിയില്‍ ബില്ലുകള്‍ സ്വീകരിച്ചത്. പഞ്ചായത്ത് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം എതിര്‍പ്പുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് കലക്ടര്‍ ഇടപെട്ടത്.
ഏതെങ്കിലും ഒരു ജില്ലയിലെ കാര്യം മാത്രമല്ലിത്. കേരളത്തിലെ എല്ലാജില്ലകളിലും ഇന്നലെയും അതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി. സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ ധനസ്ഥിതി ഏറെ ദയനീയമായിട്ടും ഇതേക്കുറിച്ച് പരിശോധിക്കാനോ തുടര്‍ നടപടികളെക്കുറിച്ച് ചിന്തിക്കാനോ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ താല്‍പ്പര്യം കാട്ടാത്തത് ഇന്നലെ കേരളത്തില്‍ വന്‍ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയത്. സര്‍ക്കാറിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും നിലയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. സാമ്പത്തീക പ്രതിസന്ധിപരിഹരിക്കാന്‍ സര്‍ക്കാര്‍ ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുകയും തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതും പതിമൂന്നാം മണിക്കൂറില്‍. കേരളത്തിലെ സകലമാന ജനവിഭാഗത്തെയും സാരമായി ബാധിക്കുന്ന പ്രതിസന്ധികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ മുന്‍കൂട്ടി ഇതേ കുറിച്ച് ചിന്തിക്കണമായിരുന്നു. അതല്ലാതെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് സഹകരണ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേവസ്വം ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം ട്രഷറികളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കം വലിയ എതിര്‍പ്പുകള്‍ തന്നെ ക്ഷണിച്ചു വരുത്തിയിരുന്നു. പല സഹകരണ സ്ഥാപനങ്ങളും അവരുടെ പണം ട്രഷറികളിലേക്ക് മാറ്റാന്‍ തയ്യാറായില്ല. അതുകൊണ്ടു തന്നെ സമാഹരിക്കാമെന്ന് കരുതിയ പണം ട്രഷറികളിലെത്തിയതുമില്ല. ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായതോടെ ഉച്ച മുതല്‍ ട്രഷറികള്‍ നിശ്ചലമായി തുടങ്ങി. സ്തംഭനാവസ്ഥ അതേപടി നിലനില്‍ക്കുകയാണ്.
നാളിതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ സംസ്ഥാനം നീറിപ്പുകയുകയാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ശമ്പളം പോലും മുടങ്ങുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിവിധ ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളായി കുടിശ്ശികയായി കിടക്കുകയാണ്.

LIVE NEWS - ONLINE

 • 1
  3 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  5 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  7 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  10 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  11 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  11 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  12 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  12 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  12 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍