സംസ്ഥാന സ്‌കൂള്‍ കായികമേള; എറണാകുളത്തിന് കുതിപ്പ്

Published:December 3, 2016

c-babitha-and-bipin-george-full-image

 

 

 

 
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കാലിക്കറ്റ്‌സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. നിലവിലെ ചാംപ്യന്‍മാരായ എറണാകുളം മീറ്റിലെ ആദ്യ സ്വര്‍ണമുള്‍പ്പെടെ രണ്ടു സ്വര്‍ണവുമായി മുന്നേറുകയാണ്.
രണ്ടു സ്വര്‍ണവുമായി പാലക്കാടും ഒപ്പമുണ്ട്. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിപിന്‍ ജോര്‍ജാണ് എറണാകുളത്തിനായി ആദ്യ സ്വര്‍ണം നേടിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ആദര്‍ശ് ബേബിയും സ്വര്‍ണംനേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ പാലക്കാട് സ്വര്‍ണം സ്വന്തമാക്കി. കല്ലടി എച്ച്.എസ്.എസിലെ സി.ബബിതയാണ് പാലക്കാടിനുവേണ്ടി സ്വര്‍ണം നേടിയത്. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് ബബിതയുടെ സ്വര്‍ണനേട്ടം. എറണാകുളത്തിന്റെ അനുമോള്‍ തമ്പിക്കാണ് വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ കല്ലടി സ്‌കൂളിലെതന്നെ സി.ചാന്ദിനിയും പാലക്കാടിനായി സ്വര്‍ണം നേടി. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും പാലക്കാടിനാണ്.
ആദ്യദിനം 18 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. സീനിയര്‍ വിഭാഗത്തില്‍ ഡിസ്‌കസ് ത്രോ, ജൂനിയര്‍ വിഭാഗത്തില്‍ ഷോട്ട് പുട്ട് , ജാവ്‌ലിന്‍ ത്രോ എന്നിവയിലും രാവിലെ ഫൈനല്‍ നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന 400 മീറ്റര്‍ മല്‍സരമാണ് ആദ്യദിവസത്തെ ഗ്ലാമര്‍ ഇനം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.