സ്‌കൂള്‍ കായികമേള; പാലക്കാട് മുന്നില്‍

Published:December 5, 2016

60th-kerala-state-schools-athlerics-championship-full

 

 

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനത്തില്‍ എറണാകുളത്തെ പിന്തള്ളി പാലക്കാട് മുന്നിലെത്തി. മീറ്റ് റെക്കാഡോടെയാണ് മൂന്നാം ദിനത്തിന് തുടക്കമായത്. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷ് 21.50:30 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് റെക്കോര്‍ഡിട്ടത്. പറളി സ്‌കൂളിലെ തന്നെ എം. ഷിഹാബുദ്ദീന്‍ 2007ല്‍ കുറിച്ച 21:57.00 സെക്കന്‍ഡ് എന്ന റെക്കോഡാണ് അനീഷ് മറികടന്നത്. പറളി സ്‌കൂളിലെ തന്നെ സി.ടി.നിതേഷിനാണ് ഈയിനത്തില്‍ വെള്ളി.
സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ശ്രീജ സ്വര്‍ണവും വൈദേഹി വെള്ളിയും നേടി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.