Sunday, February 17th, 2019

സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടത്തിയേക്കും

മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസര്‍കോട്.

Published On:Sep 12, 2018 | 10:29 am

കാസര്‍കോട്: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് നടക്കാന്‍ സാധ്യത. മറ്റു ജില്ലകളെല്ലാം പ്രളയക്കെടുതി അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് കാസര്‍കോട് കലോത്സവം ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നത്. ഈ വര്‍ഷത്തെ കലോത്സവം കാസര്‍കോടിന് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി.
ആലപ്പുഴയിലാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം നടക്കേണ്ടത്. എന്നാല്‍ പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന ആശങ്കയിലാണ് ആലപ്പുഴ ജില്ലാ ഭരണകൂടം. സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസര്‍കോട്. അതു കൊണ്ട് തന്നെ ഇത്തവണത്തെ കലോത്സവം കാസര്‍കോട്ടേക്ക് മാറ്റിയാല്‍ ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും നഷ്ടപ്പെടുത്താതെ കലോത്സവം നടത്താമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും