Monday, December 18th, 2017

സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും

ഡോ. ഫാത്തിമത് സുഹറ അധ്യക്ഷയും ഡോ. ആര്‍കെ സുരേഷ്‌കുമാര്‍ അംഗമായും കമ്മിറ്റി രൂപീകരിച്ചു.

Published On:Nov 30, 2017 | 8:00 am

തിരു: ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി മാതൃകയില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും. കൂടുതല്‍ പഠനം നടത്തി സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഡോ. ഫാത്തിമത് സുഹറ അധ്യക്ഷയും ഡോ. ആര്‍കെ സുരേഷ്‌കുമാര്‍ അംഗമായും കമ്മിറ്റി രൂപീകരിച്ചു. 2007ല്‍ ഡോ. കെഎന്‍ പണിക്കര്‍ വൈസ് ചെയര്‍മാനായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച ഉടന്‍ സംസ്ഥാനത്ത് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്ന കാര്യം പരിശോധിച്ചിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാന്‍ പുണെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ രാം പക്വാലയെ നിയോഗിച്ചു. 2009ല്‍ രാം പക്വാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാകും പുതിയ സര്‍വകലാശാല. തുറന്ന സര്‍വകലാശാല വരുന്നതോടെ ഇതര സര്‍വകലാശാലകളിലെ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒരു കുടക്കീഴിലാകും.
രാം പക്വാല സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ നടപ്പാക്കാമെന്ന് പരിശോധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണ് പുതിയ സമിതിയെ നിയോഗിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അറിയിച്ചു. സ്വയംഭരണ കോളേജുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രശ്‌നങ്ങള്‍ പഠിക്കാനും ഡോ. ജോയ് ജോബ് കുളവേലില്‍ അധ്യക്ഷനായി സമിതി രൂപീകരിച്ചു. ഡോ. കെകെ ദാമോദരന്‍, ഡോ. ജെ രാജന്‍ എന്നിവരാണ് അംഗങ്ങള്‍.

 

LIVE NEWS - ONLINE

  • 1
    5 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍