Saturday, September 22nd, 2018

വസ്ത്രത്തിലെ കറ പ്രശ്‌നമാക്കേണ്ട.. കളയാന്‍ എളുപ്പവഴികള്‍.!.

കറ, കരിമ്പന്‍ കളയാന്‍ വിനാഗിരി നല്ലതാണ്

Published On:Oct 23, 2017 | 10:11 am

വസ്ത്രങ്ങളില്‍ കറയോ കരിമ്പനോ ഉണ്ടാവുന്നത് സാധാരമാണ്. പക്ഷെ ഇത്തരം സാഹചര്യത്തില്‍ വസ്ത്രം ഇടുന്നത് വളരെ പ്രയാസകരമാണ്. അതിനാല്‍ പലപ്പോഴും അതില്‍ വീണ കറയുടെയോ കരിമ്പന്റെയും കാരണത്താല്‍ വസ്ത്രം ഉപേക്ഷിക്കേണ്ടി വരാറുണ്ട്. അലക്കുകല്ലില്‍ ഉരച്ചും, സോപ്പില്‍ കുതിര്‍ത്തു വെച്ചും ഇത്തരം കറകളെ നീക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും എല്ലാം വിഫലമാവുകയാണ് ചെയ്യാറ്. അതിനാല്‍ അവസാന വഴി ഉപേക്ഷിക്കുക എന്നതു മാത്രമാണ്. എന്നാല്‍ ഈ കറകളെ ഇല്ലാതാക്കന്‍ ചില എളുപ്പവഴികളുണ്ട്. അതും വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച്.
കറകളയാനും, കരിമ്പന്‍ കളയാനും വിനാഗിരി നല്ലതാണ്. വിനാഗിരി ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് വസ്ത്രം അര മണിക്കൂറെങ്കിലും മുക്കി വെയ്ക്കുക, പിന്നീട് വെയ്‌ലത്ത് ഉണക്കാം. നാരങ്ങ നീര് നല്ല ബ്ലീച്ചിംഗാണ്. നാരങ്ങ നീര് കറയുള്ള ഭാഗത്ത് ഒഴിച്ച് ടൂത്ത് ബ്രഷ് കൊണ്ട് ഉരയ്ക്കാം, ഇത് കരിമ്പന്‍ ഇല്ലാതാക്കാനും സഹായിക്കും. ചെറുചൂടുവെള്ളത്തില്‍ തുണി കുതിര്‍ത്ത് വെയ്ക്കാം. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കാം. അല്‍പം കുതിര്‍ത്ത് വെച്ചാല്‍ മതി, ഇത് കറകളയാന്‍ സഹായിക്കുന്നു. ഉരുളക്കിഴങ്ങ് ജ്യൂസ് കറകളയാന്‍ സഹായിക്കുന്നതാണ്. കറയ്ക്ക് മുകളില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകികളയാം.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള