Wednesday, January 23rd, 2019

വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

സംസ്ഥാനത്ത് കടകളിലും ഹോട്ടലുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാന്‍ നടപടി വരുന്നു. പത്ത് മണിക്കൂറിലേറെ സമയം നിന്ന് ജോലിചെയ്യേണ്ടിവരുന്ന സ്ത്രീ ജീവനക്കാരുടെ പ്രയാസങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനക്ക് വന്ന് മാസങ്ങള്‍ ഏറെയായി. സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് തടയാനും ജോലിസമയങ്ങളില്‍ ഇരിപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും സംബന്ധിച്ച നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് നിയമഭേദഗതി. … Continue reading "വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം"

Published On:Aug 16, 2018 | 2:29 pm

സംസ്ഥാനത്ത് കടകളിലും ഹോട്ടലുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കാന്‍ നടപടി വരുന്നു. പത്ത് മണിക്കൂറിലേറെ സമയം നിന്ന് ജോലിചെയ്യേണ്ടിവരുന്ന സ്ത്രീ ജീവനക്കാരുടെ പ്രയാസങ്ങള്‍ സര്‍ക്കാറിന്റെ പരിഗണനക്ക് വന്ന് മാസങ്ങള്‍ ഏറെയായി. സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് തടയാനും ജോലിസമയങ്ങളില്‍ ഇരിപ്പിട സൗകര്യം ഉറപ്പുവരുത്തുന്നതിനും വ്യവസ്ഥ ചെയ്യുന്ന കടകളും വാണിജ്യ സ്ഥാപനങ്ങളും സംബന്ധിച്ച നിയമഭേദഗതി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് നിയമഭേദഗതി. സ്ത്രീകള്‍ക്ക് ഇരിപ്പിടമില്ലാതെ ജോലിചെയ്യേണ്ടിവരുന്ന ആയിരക്കണക്കിന് കടകളും വ്യാപാര സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്്. ഉത്സവാഘോഷവേളകളില്‍ രാത്രി വൈകുവോളം ജോലിചെയ്യേണ്ടിവരുന്ന സ്ഥിതിയും പലയിടങ്ങളിലുമുണ്ട്്. കൈകാലുകള്‍ തളര്‍ന്ന് ക്ഷീണിച്ച നിലയില്‍ വീട്ടിലെത്തേണ്ടിവരുന്ന സ്ത്രീതൊഴിലാളികള്‍ സാമ്പത്തിക പ്രയാസം കാരണമാണ് ഇത്തരം അനുഭവങ്ങള്‍ സഹിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി പരാതികളും സംസ്ഥാനത്തുണ്ട്്. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പലരും ജോലിനഷ്ടപ്പെടുമോയെന്നോര്‍ത്ത് പരാതിപ്പെടാറില്ല. പുതിയ നിയമഭേദഗതിയോടെ സ്ത്രീസുരക്ഷക്ക് വേണ്ട സൗകര്യമൊരുക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധിതരാകും. ഇതിന്റെ കരട് ബില്ലിന് കഴിഞ്ഞ മാസം നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതാണ് ഓര്‍ഡിനന്‍സായി ഇറക്കുന്നത്. രാത്രിജോലിചെയ്യേണ്ടിവരുന്ന സ്ത്രീജീവനക്കാര്‍ക്കും ഇതുവഴി സംരക്ഷണം ലഭിക്കുന്നതാണ്. രാത്രി 9മണിക്ക് ശേഷവും രാവിലെ 6 മണിവരെയും ജോലിചെയ്യേണ്ടിവരുന്ന സ്ത്രീജീവനക്കാര്‍ക്കും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ജോലിസ്ഥലത്ത് അഞ്ച് പേരെങ്കിലുമുള്ള ഒരു ഗ്രൂപ്പ് ഉണ്ടായിരിക്കണം. എങ്കിലേ രാത്രി ഡ്യൂട്ടിക്ക് സ്ത്രീകളെ നിയോഗിക്കാന്‍ പറ്റുകയുള്ളൂവെന്ന നിബന്ധനയും സ്വാഗതാര്‍ഹമാണ്. ഈ ഗ്രൂപ്പില്‍ തന്നെ രണ്ട് പേരെങ്കിലും സ്ത്രീകളായിരിക്കണം. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ഉറപ്പുവരുത്തുന്ന രീതിയില്‍ വേണം രാത്രിയില്‍ ജോലിചെയ്യിക്കാന്‍. രാത്രി ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് താമസസ്ഥലത്തെത്താനുള്ള വാഹന സൗകര്യവും കൂടി കടയുടമ ഏര്‍പ്പെടുത്തണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്്. ഇത് പല വിദേശരാജ്യങ്ങളിലും നിലവിലുള്ള നിബന്ധനയാണ്. ആഴ്ചയില്‍ ഒരു ദിവസം അവധി എന്ന നിബന്ധന സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാന്‍ തൊഴില്‍ വകുപ്പ് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. തൊഴിലിടങ്ങളില്‍ ചൂഷണം ഒഴിവാക്കുന്നതിനും കട പരിശോധന സഹായകമാകും.

 

LIVE NEWS - ONLINE

 • 1
  2 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 2
  4 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 3
  6 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 4
  6 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 5
  7 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 6
  8 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 7
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 8
  9 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

 • 9
  9 hours ago

  നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം