Wednesday, July 24th, 2019

എസ് എസ് എല്‍ സി: ചോദ്യപേപ്പര്‍ തരം തിരിക്കല്‍ പൂര്‍ത്തിയായി

        കണ്ണൂര്‍: ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് മുന്നോടിയായി തരം തിരിക്കല്‍ ജോലി പൂര്‍ത്തിയായി. ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ മാറ്റിവരികയാണ്. പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ നടത്തിയത്. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ 204 സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിനുള്ള ചോദ്യ പേപ്പറുകളും ഉത്തരമെഴുതുന്നതിനുള്ള കടലാസും മറ്റ് അനുബന്ധ സാമഗ്രികളുമാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. അടുത്ത … Continue reading "എസ് എസ് എല്‍ സി: ചോദ്യപേപ്പര്‍ തരം തിരിക്കല്‍ പൂര്‍ത്തിയായി"

Published On:Mar 3, 2017 | 11:42 am

SSLC EXAM IMAGE FULL 110

 

 

 

 

കണ്ണൂര്‍: ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ എത്തിക്കുന്നതിന് മുന്നോടിയായി തരം തിരിക്കല്‍ ജോലി പൂര്‍ത്തിയായി.
ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകള്‍ മാറ്റിവരികയാണ്. പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചാണ് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ചോദ്യപേപ്പറുകളുടെ തരംതിരിക്കല്‍ നടത്തിയത്. മൂന്ന് വിദ്യാഭ്യാസ ജില്ലകളിലെ 204 സ്‌കൂളുകളിലേക്ക് എത്തിക്കുന്നതിനുള്ള ചോദ്യ പേപ്പറുകളും ഉത്തരമെഴുതുന്നതിനുള്ള കടലാസും മറ്റ് അനുബന്ധ സാമഗ്രികളുമാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്.
അടുത്ത ബുധനാഴ്ച മുതല്‍ തുടങ്ങുന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് 36,119 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. ഇതില്‍ 18,391 ആണ്‍കുട്ടികളും 17,728 പെണ്‍കുട്ടികളുമാണ്. ഇതില്‍ 56 പ്രൈവറ്റ് വ ിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആയിരത്തിലേറെ അധ്യാപകരാണ് പരീക്ഷ ചുമതല നിര്‍വഹിക്കുന്നത്.
പരീക്ഷാ ദിവസം അതത് കേന്ദ്രങ്ങളില്‍ നിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ എടുക്കുന്ന ചോദ്യപേപ്പറുകള്‍ പോലീസ് അകമ്പടിയോടെ ഉച്ചക്ക് 12നകം ഓരോ പരീക്ഷാ കേന്ദ്രത്തിലും എത്തിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും ഡി ഡി ഇ തലത്തിലുമടക്കം അരഡസനോളം സ്‌ക്വാഡുകള്‍ ജില്ലയിലുണ്ടാകും.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല