Monday, September 24th, 2018

എസ് എസ് എല്‍ സി പരീക്ഷാഫലം : വിജയശതമാനം 93.64

തിരു : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാന ചരിത്രത്തില്‍ ഇത്തവണത്തെ വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതായും മന്ത്രി അറിയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം … Continue reading "എസ് എസ് എല്‍ സി പരീക്ഷാഫലം : വിജയശതമാനം 93.64"

Published On:Apr 26, 2012 | 6:35 am

തിരു : ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്.
സംസ്ഥാന ചരിത്രത്തില്‍ ഇത്തവണത്തെ വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയതായും മന്ത്രി അറിയിച്ചു. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. മോഡറേഷന്‍ നല്‍കാതെയാണ് വിജയശതമാനം ഇത്രയും ഉയര്‍ന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയെഴുതിയത്. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.

LIVE NEWS - ONLINE

  • 1
    2 mins ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 2
    5 mins ago

    കരുത്തോടെ ഇന്ത്യ

  • 3
    1 hour ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 4
    18 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 5
    20 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 6
    22 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 7
    24 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 8
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 9
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി