Thursday, September 20th, 2018

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍

    തിരു: എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 27 ന് അവസാനിക്കും. നേരത്തെ എട്ടിന് ആരംഭിച്ച് 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്കും മാറ്റി. 14 ന് ഹിന്ദി കഴിഞ്ഞാല്‍ 15 ന് … Continue reading "എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍"

Published On:Feb 6, 2017 | 10:18 am

School Students Full

 

 
തിരു: എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് എട്ടിന് ആരംഭിച്ച് 27 ന് അവസാനിക്കും. നേരത്തെ എട്ടിന് ആരംഭിച്ച് 23 ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് ടൈംടേബിള്‍ മാറ്റാനുള്ള തീരുമാനം എടുത്തത്. മാര്‍ച്ച് 16 ന് സോഷ്യല്‍ സയന്‍സ് പരീക്ഷ നടത്താനിരുന്നതു മാറ്റി പകരം ഫിസിക്‌സ് ആക്കിയിട്ടുണ്ട്. പകരം 16 നു നടത്താനിരുന്ന സോഷ്യല്‍ സയന്‍സ് 27 ലേക്കും മാറ്റി. 14 ന് ഹിന്ദി കഴിഞ്ഞാല്‍ 15 ന് അവധി കൊടുത്തിട്ടുണ്ട്. ഫിസിക്‌സ് പരീക്ഷക്ക് മുമ്പ് അവധി വേണമെന്ന് ആവശ്യം ഉയര്‍ന്നതിനാലാണ് ഫിസിക്‌സ് 16 ന് മാറ്റിയത്.

 

 

എസ്എസ്എല്‍സി പരീക്ഷ ടൈംടേബിള്‍
മാര്‍ച്ച് 8: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് വണ്‍, മാര്‍ച്ച് 9: മലയാളം, ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, മാര്‍ച്ച് 13: ഇംഗ്ലീഷ്, മാര്‍ച്ച് 14: ഹിന്ദി, മാര്‍ച്ച് 16: ഫിസിക്‌സ്, മാര്‍ച്ച് 20: കണക്ക്, മാര്‍ച്ച് 22: കെമിസ്ട്രി, മാര്‍ച്ച് 23: ബയോളജി, മാര്‍ച്ച് 27: സോഷ്യല്‍ സയന്‍സ്, മാര്‍ച്ച് 31നു സ്‌കൂള്‍ അടയ്ക്കും. മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയാണ്. ഐടി പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ നടത്തും. പത്താം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ പരീക്ഷ മാര്‍ച്ച് 1, 2, 3, 6, 28, 29, 30 തീയതികളില്‍ നടത്തും.

LIVE NEWS - ONLINE

  • 1
    2 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    2 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 3
    4 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    5 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    6 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    6 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    6 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    8 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    8 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു