Friday, November 16th, 2018

എസ്എസ്എല്‍സി; 95. 9 ശതമാനം വിജയം

  തിരു: 2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.എസി ഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 96.59 ശതമാനം വിജയമുണ്ടായിരുന്നു. 1174 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ 405 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം 397 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായിരുന്നു നൂറുമേനി. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറുമേനി നേടിയ സര്‍ക്കാര്‍ വിദ്യാലയം ചാലപ്പുറം … Continue reading "എസ്എസ്എല്‍സി; 95. 9 ശതമാനം വിജയം"

Published On:May 5, 2017 | 2:25 pm

SSLC Exam Result Full

 
തിരു: 2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.എസി ഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 95.98 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ വിജയശതമാനത്തില്‍ കുറവുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 96.59 ശതമാനം വിജയമുണ്ടായിരുന്നു.
1174 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ 405 സര്‍ക്കാര്‍ സ്‌കൂളുകളും ഉള്‍പ്പെടും. കഴിഞ്ഞ വര്‍ഷം 397 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായിരുന്നു നൂറുമേനി. ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി നൂറുമേനി നേടിയ സര്‍ക്കാര്‍ വിദ്യാലയം ചാലപ്പുറം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ്.
ഈ മാസം 22 മുതല്‍ 26 വരെയാണ് സേ പരീക്ഷ നടക്കുക. പുനര്‍മൂല്യ നിര്‍ണയത്തിന് ഓണ്‍ലൈനായിട്ട് അപേക്ഷ നല്‍കാം.
ഈ വര്‍ഷം 4,55,553 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 4,37,156 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 20967 പേര്‍ക്ക് മുഴുവന്‍ എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ടയിലാണ്(98.82%). കുറവ് വയനാട് ജില്ലയിലാണ്(89.65). ഏറ്റവും വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയും കുറവ് രേഖപ്പെടുത്തിയത് വയനാടുമാണ്.

LIVE NEWS - ONLINE

  • 1
    3 mins ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 2
    55 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 3
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 4
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 5
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 6
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 7
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 8
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 9
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല