Wednesday, November 21st, 2018

എസ് എസ് എല്‍ സി മൂല്യനിര്‍ണ്ണയത്തിന് തുടക്കം

വിവിധ സ്‌കൂളുകളില്‍ നിന്നായി 1000ത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിരിക്കുന്നത്.

Published On:Apr 6, 2018 | 11:21 am

കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിന് ഇന്ന് കാലത്ത് തുടക്കം കുറിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആറിടത്താണ് മൂല്യനിര്‍ണ്ണയ ക്യാമ്പ് നടക്കുന്നത്. ഉത്തര കടലാസ് മൂല്യനിര്‍ണ്ണയത്തിനായി നൂറിലേറെ മുറികളാണ് സ്‌കൂളുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് നാലരവരെയാണ് സമയം.
വിവിധ സ്‌കൂളുകളില്‍ നിന്നായി 1000ത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണ്ണയത്തിനായി നിയോഗിച്ചിരിക്കുന്നത്. മൂല്യനിര്‍ണ്ണയ ക്യാമ്പ് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.
പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഈമാസം അവസാനത്തോടെ ഉണ്ടാകും. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യ നിര്‍ണ്ണയവും ഇന്നലെ മുതലാണ് തുടങ്ങിയത്. ഫലപ്രഖ്യാപനം അടുത്തമാസം ആദ്യവാരത്തിലാണ്. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ അന്നേ ദിവസം തന്നെ പോസ്റ്റോഫീസുകള്‍ വഴിയാണ് മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്കയച്ചത്. 108 പരീക്ഷാ കേന്ദ്രങ്ങളിലായി 32000 ഓളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. വിജയശതമാനം ഇത്തവണ മെച്ചപ്പെടുമെന്ന ശുഭപ്രതീക്ഷയിലാണ് നല്ലൊരു ശതമാനം സ്‌കൂളുകളും.
എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടാനുള്ള കഠിന പരിശ്രമത്തിലായിരുന്നു സ്‌കൂളുകള്‍. പതിവ് ക്ലാസ് സമയത്തിന് പുറമെ രാത്രികാല ക്ലാസ്സുകളും രാവിലെയും വൈകീട്ടും പ്രത്യേക ക്ലാസ്സുകളും പല സ്‌കൂളുകളും നടത്തിയിരുന്നു.
നിരവധി കോഴ്‌സുകള്‍; അവധിക്കാല ക്യാമ്പുകള്‍ സജീവം
കണ്ണൂര്‍: മാങ്ങ പെറുക്കിയും കുട്ടിം കോലും കളിച്ചും കൂട്ടുകൂടി നടന്നിരുന്ന ബാല്യകാലം വിസ്മൃതിയിലാണ്ടിട്ട് കാലം ഏറെ കഴിഞ്ഞു. ഇന്ന് അവധിക്കാല ക്യാമ്പുകളാണ് താരം. കല, കായികം, വ്യക്തിത്വ വികസനം തുടങ്ങി ഏത് മേഖലയിലും പരിശീലനം നല്‍കാന്‍ കളരികള്‍ സജ്ജമായിക്കഴിഞ്ഞു.
അവധിക്കാലമായതോടെ കുട്ടികളുടെ സംരക്ഷണം തലവേദനയായ അണുകുടുംബങ്ങള്‍ക്ക് ആശ്വാസം കൂടിയാവുന്നു. ഇത്തരം ക്യാമ്പുകള്‍, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെന്ന പ്രചാരണവും മാതാപിതാക്കളുടെ ആധി വര്‍ദ്ധിപ്പിച്ചു. അതോടെ പരിശീലന കളരികള്‍ക്കിത് ചാകരക്കാലം.
അവധിക്കാലം ആരംഭിച്ചതോടെ ഇന്‍സ്റ്റന്റ് ക്യാമ്പുകള്‍ ജില്ലയില്‍ മുളച്ചുതുടങ്ങി. മൂന്ന് ദിവസം മുതല്‍ രണ്ട് മാസം വരെ നീണ്ടുനില്‍ക്കുന്ന കളരികളുണ്ട്. മൂവായിരം മുതല്‍ പതിനായിരം രൂപവരെയാണ് മിക്ക സ്ഥാപനങ്ങളിലെയും നിരക്ക്.
കലാവാസനയുള്ള കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. ടി വി ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാന്‍ അച്ഛനമ്മമാരും മുന്നിട്ടിറങ്ങി. അതോടെയാണ് അനധികൃത കളരികള്‍ വ്യാപകമാകാന്‍ തുടങ്ങിയത്. ഇന്നിത് ലക്ഷങ്ങള്‍ വാരുന്ന ബിസിനസ്സ് മേഖലയായി മാറിയിരിക്കുന്നു,
വ്യക്തിത്വ വികസനം, വാദ്യോപകരണ പരിശീലനം, കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍, ആയോധന കലകള്‍, ചിത്രരചനാ ക്ലാസ്സുകള്‍, സംഗീത പഠനം, നൃത്താഭ്യാസം തുടങ്ങി വര്‍ഷങ്ങളുടെ പരിശീലനം ആവശ്യമുള്ള മിക്ക വിഷയങ്ങളും കാപ്‌സ്യൂള്‍ മോഡലില്‍ പഠിപ്പിക്കുന്നു. കളരിയെ കുറിച്ചോ പരിശീലകരുടെ നിലവാരത്തെക്കുറിച്ചോ ആരും അന്വേഷിക്കാത്തതും ഇത്തരക്കാര്‍ക്ക് വളമാകുന്നു.

 

 

LIVE NEWS - ONLINE

 • 1
  16 mins ago

  ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

 • 2
  59 mins ago

  പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

 • 3
  1 hour ago

  എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

 • 4
  2 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 5
  2 hours ago

  ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

 • 6
  2 hours ago

  ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

 • 7
  3 hours ago

  പെറുവില്‍ ശക്തമായ ഭൂചലനം

 • 8
  3 hours ago

  ബ്രസീലിന് ജയം

 • 9
  3 hours ago

  ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു