Wednesday, September 19th, 2018

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

സ്റ്റേഷനറി സാധനങ്ങള്‍, കടലാസ് എന്നിവ മാര്‍ച്ച് ആദ്യവാരം സെന്ററുകളിലെത്തും.

Published On:Feb 21, 2018 | 10:39 am

കണ്ണൂര്‍: മാര്‍ച്ച് 7ന് തുടങ്ങി 28ന് അവസാനിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ചോദ്യക്കടലാസുകള്‍ അടുത്താഴ്ച കണ്ണൂര്‍, തളിപ്പറമ്പ്, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിലെത്തിക്കും. തുടര്‍ന്ന് ഷെഡ്യൂള്‍ഡ് ബാങ്കിലും ട്രഷറിയിലുമായി സൂക്ഷിച്ച ശേഷം അതാത് ദിവസം രാവിലെ ഒമ്പതിന് മുമ്പ് സ്‌കൂളില്‍ എത്തിക്കും.
സ്റ്റേഷനറി സാധനങ്ങള്‍, കടലാസ് എന്നിവ മാര്‍ച്ച് ആദ്യവാരം സെന്ററുകളിലെത്തും. ദിവസവും ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് പരീക്ഷ.
ഉത്തരക്കടലാസുകള്‍ അതാത് ദിവസം സീല്‍ ചെയ്ത് സമീപത്തെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്ക് അയക്കും. പോസ്റ്റോഫീസുകള്‍ വൈകുന്നേരം വരെ പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയായി. പോസ്റ്റോഫീസ് സമീപത്തില്ലാത്തിടത്ത് ഉത്തരക്കടലാസ് ഒരു ദിവസം സ്‌കൂളില്‍ സൂക്ഷിച്ചശേഷം പിറ്റേന്ന് അയക്കും.
12ന് നടക്കേണ്ടിയിരുന്ന ഇംഗ്ലീഷ് പരീക്ഷ 28ലേക്ക് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 7 മുതല്‍ 26 വരെ പരീക്ഷ നടത്തുമെന്നാണ് ആദ്യം പറഞ്ഞത്. 7ന് ഒന്നാംഭാഷ (മലയാളം) പാര്‍ട്ട് ഒന്ന്, 8ന് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13ന് മൂന്നാംഭാഷ (ഹിന്ദി), 14ന് ഫിസിക്‌സ്, 19ന് കണക്ക്, 21ന് കെമിസ്ട്രി, 22ന് ബയോളജി, 26ന് സോഷ്യല്‍ സയന്‍സ് എന്നിങ്ങനെയാണ് മറ്റ് പരീക്ഷകള്‍. മോഡല്‍ പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയായി. ഐ ടി പ്രാക്ടിക്കല്‍ നാളെ മുതല്‍ മാര്‍ച്ച് 2 വരെ നടക്കും.

 

LIVE NEWS - ONLINE

  • 1
    9 mins ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    3 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    4 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    4 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു