Tuesday, September 18th, 2018

എസ്എസ്എല്‍സി; കണ്ണൂരില്‍ 204 സെന്ററുകള്‍, ജില്ലയില്‍ 34,261 കുട്ടികള്‍ എഴുതും

അനുമോള്‍ ജോയ് കണ്ണൂര്‍: ചോദ്യപേപ്പറില്‍ മാറ്റങ്ങള്‍ വരുത്തി ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ. സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് പുതിയ മാറ്റങ്ങള്‍. ചോദ്യപേപ്പറിനെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തരം തിരിക്കും. ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. എന്നാല്‍ ‘ബി’ വിഭാഗത്തില്‍ ഓരോ ചോദ്യത്തിനും ചോയ്‌സ് ഉണ്ടായിരിക്കും. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളെ രണ്ടിന്റെ കൂട്ടങ്ങളായാണ് പരിഗണിക്കുന്നത്. രണ്ട് വിഭാഗങ്ങളിലും 40 വീതമാണ് മാര്‍ക്ക്. ഇത്തരത്തില്‍ ചോദ്യപേപ്പറിനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുമ്പോള്‍ … Continue reading "എസ്എസ്എല്‍സി; കണ്ണൂരില്‍ 204 സെന്ററുകള്‍, ജില്ലയില്‍ 34,261 കുട്ടികള്‍ എഴുതും"

Published On:Feb 9, 2018 | 12:17 pm

അനുമോള്‍ ജോയ്
കണ്ണൂര്‍: ചോദ്യപേപ്പറില്‍ മാറ്റങ്ങള്‍ വരുത്തി ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ. സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് പുതിയ മാറ്റങ്ങള്‍. ചോദ്യപേപ്പറിനെ എ, ബി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി തരം തിരിക്കും. ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. എന്നാല്‍ ‘ബി’ വിഭാഗത്തില്‍ ഓരോ ചോദ്യത്തിനും ചോയ്‌സ് ഉണ്ടായിരിക്കും. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളെ രണ്ടിന്റെ കൂട്ടങ്ങളായാണ് പരിഗണിക്കുന്നത്. രണ്ട് വിഭാഗങ്ങളിലും 40 വീതമാണ് മാര്‍ക്ക്. ഇത്തരത്തില്‍ ചോദ്യപേപ്പറിനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുമ്പോള്‍ പരീക്ഷക്കായി തയ്യാറെടുക്കുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം ഒരു പരിധിവരെ കുറക്കാന്‍ സാധിക്കുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ജില്ലയില്‍ ഈ വര്‍ഷം 204 സെന്ററുകളില്‍ നിന്നായി 34, 261 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷക്കായി തയ്യാറെടുക്കുന്നത്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ 36 സെന്ററുകളില്‍നിന്ന് 7,441 റഗുലര്‍ കുട്ടികളും െ്രെപവറ്റില്‍ 32 കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്്. ഇതില്‍ ഗവണ്‍മെന്റില്‍ 1405 പെണ്‍കുട്ടികളും 1493 ആണ്‍കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്. എയ്ഡഡ് സ്‌കൂളില്‍ നിന്ന് 2223 പെണ്‍കുട്ടികളും 2195 ആണ്‍കുട്ടികളും അണ്‍ എയ്ഡഡില്‍ 133 ആണ്‍കുട്ടികളും 118 പെണ്‍കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്്. കഴിഞ്ഞ വര്‍ഷം 7728 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നു.
തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 92 സെന്ററുകളില്‍ നിന്ന് റഗുലറില്‍ 12,106 കുട്ടികളും െ്രെപവറ്റില്‍ 22 കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്്. ഇതില്‍ 15 ഓളം കുട്ടികള്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം 12,407 കുട്ടികളാണ് പരീക്ഷയെഴുതിയിരുന്നത്.
തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 76 സെന്ററുകളില്‍ നിന്ന് 14,714 റഗുലര്‍ കുട്ടികളും െ്രെപവറ്റില്‍ 47 കുട്ടികളും പരീക്ഷയെഴുതുന്നുണ്ട്്. ഇതില്‍ 13 പേര്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം 14,850 ഓളം കുട്ടികള്‍ ഇവിടെ നിന്നും പരീക്ഷയെഴുതിയിരുന്നു.
മാര്‍ച്ച് 7 മുതല്‍ 26 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ നടക്കുക.

LIVE NEWS - ONLINE

  • 1
    6 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    8 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    9 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    12 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    13 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    14 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    14 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    16 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    16 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍