Sunday, February 17th, 2019

ഇത് പരീക്ഷക്കാലം; വിദ്യാര്‍ത്ഥികള്‍ പഠനച്ചൂടില്‍

    കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ പഠന ചൂടില്‍. അത്യുഷ്ണത്തിനും കത്തുന്ന പകല്‍ ചൂടിനുമൊപ്പം പരീക്ഷക്കുള്ള അവസാന മിനുക്കുപണികളിലാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റുകളുമെല്ലാം. ചൂടിന്റെ അസ്വസ്ഥതകള്‍ അസഹ്യമാണെങ്കിലും എല്ലാം സഹിച്ച് നല്ല ഭാവി ലക്ഷ്യം വെച്ചുള്ള പഠനത്തിരക്കുകളിലാണ് വിദ്യാര്‍ത്ഥികള്‍. എല്‍ കെ ജി മുതല്‍ക്കുള്ള പഠനത്തിന്റെ നെല്ലും പതിരും തിരിക്കുന്ന പരീക്ഷണ ഘട്ടമാണിത്. ജീവിതത്തിന്റെ വഴിത്തിരിവ് ഒരു പക്ഷെ ഇത് തന്നെയാവും. എങ്ങനെയെങ്കിലും പാസായാലും ഇന്ന് രക്ഷയില്ല. … Continue reading "ഇത് പരീക്ഷക്കാലം; വിദ്യാര്‍ത്ഥികള്‍ പഠനച്ചൂടില്‍"

Published On:Mar 6, 2017 | 10:56 am

Plus Two Students Full 111

 

 
കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികള്‍ പഠന ചൂടില്‍. അത്യുഷ്ണത്തിനും കത്തുന്ന പകല്‍ ചൂടിനുമൊപ്പം പരീക്ഷക്കുള്ള അവസാന മിനുക്കുപണികളിലാണ് കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ മാനേജ്‌മെന്റുകളുമെല്ലാം.
ചൂടിന്റെ അസ്വസ്ഥതകള്‍ അസഹ്യമാണെങ്കിലും എല്ലാം സഹിച്ച് നല്ല ഭാവി ലക്ഷ്യം വെച്ചുള്ള പഠനത്തിരക്കുകളിലാണ് വിദ്യാര്‍ത്ഥികള്‍. എല്‍ കെ ജി മുതല്‍ക്കുള്ള പഠനത്തിന്റെ നെല്ലും പതിരും തിരിക്കുന്ന പരീക്ഷണ ഘട്ടമാണിത്. ജീവിതത്തിന്റെ വഴിത്തിരിവ് ഒരു പക്ഷെ ഇത് തന്നെയാവും. എങ്ങനെയെങ്കിലും പാസായാലും ഇന്ന് രക്ഷയില്ല. ഗ്രേഡുകളില്‍ മികച്ചത് തന്നെ കിട്ടണം. അതല്ലെങ്കില്‍ ഉപരിപഠന സാധ്യതകള്‍ മങ്ങും. മൂല്യനിര്‍ണയ സമ്പ്രദായം കര്‍ശനമല്ലാത്തതിനാല്‍ പത്താംക്ലാസ് കടമ്പ കടക്കല്‍ പണ്ടത്തേതുപോലെ ബുദ്ധിമുട്ടുള്ളതല്ല. എങ്കിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുന്നവര്‍ തന്നെയാണ് മിടുക്കന്മാരും മിടുക്കികളുമാകുക. സ്‌കൂള്‍ അധികൃതര്‍ക്കും ഇത്തരക്കാരോടാണ് താല്‍പര്യമേറെ. സ്‌കൂളിന്റെ സല്‍പേര് നാടറിയണമെങ്കില്‍ ഫുള്‍ എ പ്ലസുകാരുടെ എണ്ണം ഉയരണം. രക്ഷിതാക്കള്‍ക്കും ഇതേ മോഹം തന്നെയാണുള്ളത്.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. ദിവസത്തിലെ പഠനസമയം ദീര്‍ഘിപ്പിച്ച് പഠിച്ച പാഠഭാഗങ്ങള്‍ പലകുറി മനസ്സിലുറപ്പിക്കുകയാണ് ഇവര്‍. സംശയങ്ങള്‍ തീര്‍ക്കാനും പരീക്ഷാപ്പേടി മാറ്റാനും ഇവര്‍ക്കൊപ്പം അധ്യാപകരുമുണ്ട്.
രാവിലെ 5മണിക്ക് എഴുന്നേല്‍ക്കും. ദിവസം മുഴുവന്‍ പഠനത്തിനുതന്നെയാണ് മുന്‍ഗണന. രാത്രി 11മണിക്കാണ് ഉറക്കം. നല്ല വിജയമാണ് ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കും ഇതില്‍ എതിരഭിപ്രായമില്ല.
അതിനിടെ പരീക്ഷക്കുള്ള ചോദ്യപേപ്പറുകള്‍ അടങ്ങുന്ന പെട്ടികള്‍ കനത്ത സുരക്ഷയില്‍ ട്രഷറിയിലും ബാങ്കുകളിലും സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസങ്ങളില്‍ പോലീസ് അകമ്പടിയോടെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. പരീക്ഷ നൂറുശതമാനം കുറ്റമറ്റതാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധ്യാപകരടങ്ങുന്ന ഉദ്യോഗസ്ഥര്‍. പരീക്ഷക്ക് അരമണിക്കൂര്‍ മുമ്പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ കയറണം. എഴുത്തു തുടങ്ങുന്നതിന് 15 മിനുട്ട് മുമ്പ് ചോദ്യപേപ്പര്‍ നല്‍കും. ചോദ്യപേപ്പര്‍ പല ആവര്‍ത്തി വായിക്കുന്നതിനും സംശയനിവാരണത്തിനും അവസരമുണ്ട്്. അവസാനവട്ട തയാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

LIVE NEWS - ONLINE

 • 1
  1 hour ago

  പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

 • 2
  4 hours ago

  പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

 • 3
  10 hours ago

  ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

 • 4
  12 hours ago

  നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

 • 5
  12 hours ago

  വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

 • 6
  1 day ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 7
  1 day ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 8
  1 day ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 9
  1 day ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും