Sunday, September 23rd, 2018

ശ്രീശാന്തിന് വധു ജയ്പൂരി സുന്ദരി

          മലയാളി ക്രിക്കറ്റ്താരം എസ് ശ്രീശാന്ത് വിവാഹിതനാവുന്നു. ജയ്പൂരിലെ രാജകുടുംബാഗമാണ് ശ്രീശാന്തിന്റെ വധു. നയന്‍ എന്നാണ് യുവതിയുടെ പേര്. 2006 ലാണ് ശ്രീ രാജസ്ഥാനിയായ നയനെ പരിചയപ്പെട്ടത്. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പരിചയമാണ് പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും കലാശിക്കുന്നത്. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിന്റെ പേര് ചേര്‍ക്കപ്പെട്ടപ്പോഴും രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയുടെ പേരും ഒപ്പം ചര്‍ച്ചകളില്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ശ്രീശാന്തിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. വാതുവയ്പ്പില്‍ പഴികേട്ടപ്പോഴും ശ്രീശാന്തിനെ കൈവിടാന്‍ പെണ്‍കുട്ടിയും കുടുബവും … Continue reading "ശ്രീശാന്തിന് വധു ജയ്പൂരി സുന്ദരി"

Published On:Nov 19, 2013 | 12:30 pm

Sreeshanth

 

 

 

 

 

മലയാളി ക്രിക്കറ്റ്താരം എസ് ശ്രീശാന്ത് വിവാഹിതനാവുന്നു. ജയ്പൂരിലെ രാജകുടുംബാഗമാണ് ശ്രീശാന്തിന്റെ വധു. നയന്‍ എന്നാണ് യുവതിയുടെ പേര്. 2006 ലാണ് ശ്രീ രാജസ്ഥാനിയായ നയനെ പരിചയപ്പെട്ടത്. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പരിചയമാണ് പ്രണയത്തിലും ഒടുവില്‍ വിവാഹത്തിലും കലാശിക്കുന്നത്. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിന്റെ പേര് ചേര്‍ക്കപ്പെട്ടപ്പോഴും രാജസ്ഥാന്‍ സ്വദേശിനിയായ യുവതിയുടെ പേരും ഒപ്പം ചര്‍ച്ചകളില്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ശ്രീശാന്തിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായി. വാതുവയ്പ്പില്‍ പഴികേട്ടപ്പോഴും ശ്രീശാന്തിനെ കൈവിടാന്‍ പെണ്‍കുട്ടിയും കുടുബവും തയ്യാറായില്ല. ശ്രീശാന്തിനായി മികച്ച അഡ്വക്കേറ്റിനെ ഏര്‍പ്പെടുത്തിയതും നയന്റെ കുടുബമാണെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഡിസംബര്‍ 12 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടക്കും. വിവാഹസല്‍ക്കാരം കൊച്ചിയില്‍ ലെമെരിഡിയന്‍ ഹോട്ടലില്‍ നടക്കുമെന്നാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    12 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    17 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    17 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    17 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    20 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    20 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള